വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ

പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെമിനാർ ഉദ്ഘാടനം ചെയ്തു. മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കർഷകരുടെയും സംരംഭകരുടെയും വരുമാനം ഇരട്ടിയാക്കുകയാണ് വിഷൻ 2031 ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സെമിനാറിൻ്റെ സമാപനത്തിൽ, അടുത്ത അഞ്ച് വർഷത്തേക്ക് ഈ മേഖലയിൽ കേരളം കൈവരിക്കേണ്ട നേട്ടങ്ങൾ ഉൾക്കൊള്ളുന്ന നയരേഖയും മന്ത്രി അവതരിപ്പിച്ചു.

 

പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന കേരളം 2031-ഓടെ നിലവിലെ 70 ലക്ഷം ലിറ്ററിൽ നിന്ന് 95 ലക്ഷമായി വർധിപ്പിക്കും. പശുക്കളുടെ ഉത്പാദനക്ഷമത 10.79 ലിറ്ററിൽ നിന്ന് 12 ലിറ്റർ ആയി ഉയർത്തും. മുട്ട ഉത്പാദനത്തിൽ പ്രതിദിന ഉത്പാദനം 60 ലക്ഷത്തിൽ നിന്ന് 84 ലക്ഷമായി ഉയർത്തും. മാംസോത്പാദനം 40% വർധിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കും.

 

പ്രവാസി മലയാളികളെയും സംരംഭകരെയും ആകർഷിക്കുന്നതിനായി ഡയറി സ്റ്റാർട്ടപ്പ് ഗ്രാമങ്ങളും കിടാരി പാർക്കുകളും ആരംഭിക്കും. ഇറച്ചിക്കോഴികളെ കൂട്ടമായി വളർത്തുന്ന 1,000 ബ്രോയ്ലർ ഗ്രാമങ്ങൾ അടുത്ത വർഷം മുതൽ തുടങ്ങും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാൾ സ്ഥാപിക്കും. ജില്ലകളിൽ അറവുശാലാ ഉപോല്പന്ന വ്യവസായങ്ങൾ സാധ്യമാക്കുന്ന റെൻഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും. അനധികൃത അറവുശാലകൾ അനുവദിക്കില്ല.

 

കാലിപ്രജനനം, മൃഗചികിത്സ, പദ്ധതി ആസൂത്രണം എന്നിവയിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. 182 ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ലഭ്യമാക്കും. വംശനാശഭീഷണി നേരിടുന്ന നാടൻ പശുക്കളെ സംരക്ഷിക്കുന്നതിന് പദ്ധതികൾ രൂപീകരിക്കും.

 

ലോകവിപണിയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ പാലും ഇറച്ചിയും കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് ചടങ്ങിൽ അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. പാൽ, മാംസം എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. 2021-2022 മുതൽ 2023-24 വരെയുള്ള മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ വികസനത്തിനായി 439 കോടി രൂപയാണ് മാറ്റിവച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കൂടി ഭക്ഷ്യനിർമാണമേഖലയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

 

കർഷകർക്കും സംരംഭങ്ങൾക്കും ഇ-മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കേഷൻ ഉറപ്പാക്കും. ക്ഷീരകർഷകരുടെ നിശ്ചിതയോഗ്യതയുള്ള മക്കൾക്ക് മിൽമയിൽ തൊഴിൽ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതും പരിഗണനയിലാണ്. തൊഴിലുറപ്പ് തൊഴിലാളികളെപ്പോലെ ക്ഷീരകർഷകരെയും പരിഗണിക്കുന്നതിനു കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.

 

പാൽ ഉല്പാദനരംഗം, മുട്ട-മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയങ്ങളിലായി സെമിനാറുകൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചു. മിൽമ ചെയർമാൻ കെ.എസ്. മണി, വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ. പി. സുധീർ ബാബു, മറ്റ് ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

അനുബന്ധ ലേഖനങ്ങൾ

ReCode Kerala – വിഷൻ 2031: 50 ബില്യൺ ഡോളർ വളർച്ചയും 5 ലക്ഷം ഹൈവാല്യൂ തൊഴിലുകളും ലക്ഷ്യമിട്ട് ഐ.ടി. സെമിനാർ
കേരളത്തിൻ്റെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ചരിത്രപരമായ സംവാദ വേദിയായി ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ReCode Kerala – വിഷൻ 2031 സംസ്ഥാനതല സെമിനാർ മാറി. 2025 ഒക്ടോബർ 28-ന് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ, സംസ്ഥാന സർക്കാരിൻ്റെ ഐ.ടി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെമിനാർ
2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.
കൂടുതൽ വിവരങ്ങൾ
രാജ്യത്ത് ഏറ്റവുമധികം സർക്കാർ നിയമനങ്ങൾ കേരളത്തിൽ: വിഷൻ 2031 യുവജന സെമിനാർ
കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട്, 'വിഷൻ 2031' ൻ്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ നടന്നു. യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ടെന്നും, കേരളത്തിൻ്റെ വികസന പ്രക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായകമായ പങ്ക് വഹിക്കാൻ അവർക്കായിട്ടുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വികസന നേട്ടങ്ങളും ഭാവി ചർച്ചകളും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വിഷൻ 2031' കരട് നയരേഖയെക്കുറിച്ചുള്ള വിപുലമായ സെമിനാർ 2025 ഒക്ടോബർ 13-ന് പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ദീർഘദർശന പദ്ധതി
കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വ്യാവസായിക സൗഹൃദ മദ്യനയവും, ലഹരിമുക്ത നവകേരളവും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് സെമിനാർ
സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സെമിനാർ ഒക്ടോബർ 23-ന് പാലക്കാട് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടന്നു. 2031-ഓടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതായിരുന്നു സെമിനാറിൻ്റെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ