വിഷൻ 2031: ഭാവി ടൂറിസം വികസനത്തിന് ദിശാബോധം നൽകി ‘ലോകം കൊതിക്കും കേരളം‘

സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 

ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ക്യൂയിസ് ടൂറിസം, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. ലോകത്തെവിടെയും ലഭിക്കുന്ന മികച്ച ടൂറിസം അനുഭവങ്ങൾ കേരളത്തിലും ലഭ്യമാകും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വായുവിൻ്റെ ഗുണനിലവാരം മികച്ചതാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. നിലവിൽ സംസ്ഥാനത്തിൻ്റെ ജി.ഡി.പി.യുടെ 12 ശതമാനം ടൂറിസം മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. 55,000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തിൽ നിന്ന് മാത്രം കേരളത്തിന് ലഭിക്കുന്നത്. പ്രാദേശിക ഡെസ്റ്റിനേഷനുകൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം കൂടുതൽ പൊതു ഇടങ്ങൾ വികസിപ്പിക്കുന്നത് ടൂറിസം മേഖലയ്ക്ക് കരുത്തേകും. മൂന്നാർ, വയനാട് പോലുള്ള പ്രദേശങ്ങളിൽ ഫ്‌ളൈ ഓവർ, മികച്ച റോഡുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ടൂറിസം രംഗത്ത് ഒരു ഫെസിലിറ്റേറ്ററായി നിലകൊള്ളുകയാണ് സർക്കാർ എന്നും മന്ത്രി കൂട്ടിച്ചേർത്തു.


സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയെ പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കോവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. കോവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണെന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര - വിദേശ സഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു. കേരളത്തിൻ്റെ ഭാവി ടൂറിസമാണെന്നും, ഓരോ പൗരനും ടൂറിസത്തിൻ്റെ ബ്രാൻഡ് അംബാസിഡർമാരായി മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗരേഖ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും സവിശേഷവും നൂതനവുമായ ടൂറിസം നയം നടപ്പാക്കാനായെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ തന്നെ മതിപ്പുളവാക്കുന്ന രീതിയിൽ വളർച്ച കൈവരിക്കാനും ടൂറിസം രംഗത്തെ വളർച്ച ജി.ഡി.പി. കുതിപ്പിനും വഴിയൊരുക്കാനും സാധിച്ചു. വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു കഴിഞ്ഞ 9 വർഷത്തെ ടൂറിസം രംഗത്തെ വികസന നേട്ടങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.

 

എട്ട് വിഷയങ്ങളിൽ സമഗ്ര ചർച്ച


ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ, പുതിയ അവസരങ്ങൾ, നൂതനാശയങ്ങൾ എന്നിവ ശിൽപ്പശാലയിൽ ചർച്ച ചെയ്തു.

 

ഉത്തരവാദ ടൂറിസം/ഇൻക്ലൂസീവ് ടൂറിസം/എക്‌സ്പീരിയൻഷ്യൽ ടൂറിസം/റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകൾ, ഡിസൈൻ പോളിസി, ടൂറിസം വിദ്യാഭ്യാസവും നൈപുണി വികസനവും, ടൂറിസം കേന്ദ്രങ്ങളുടെ രൂപകൽപ്പനയിലെ വെല്ലുവിളികളും അവസരങ്ങളും, ആഗോള ടൂറിസം - മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിവയിലെ ട്രെൻഡുകൾ, സാങ്കേതികവിദ്യയുടെ പ്രയോഗം വഴി സന്ദർശക അനുഭവം മെച്ചപ്പെടുത്തൽ, പൈതൃക, സാംസ്‌കാരിക, ആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകൾ, ടൂറിസം ബിസിനസ് രംഗത്തെ നൂതനാശയങ്ങൾ എന്നിങ്ങനെ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ശിൽപ്പശാലയിലെ സെഷനുകൾ നടന്നത്.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
രാജ്യത്ത് ഏറ്റവുമധികം സർക്കാർ നിയമനങ്ങൾ കേരളത്തിൽ: വിഷൻ 2031 യുവജന സെമിനാർ
കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട്, 'വിഷൻ 2031' ൻ്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ നടന്നു. യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ടെന്നും, കേരളത്തിൻ്റെ വികസന പ്രക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായകമായ പങ്ക് വഹിക്കാൻ അവർക്കായിട്ടുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.
കൂടുതൽ വിവരങ്ങൾ
5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; നൂതന പദ്ധതികളുമായി വിഷൻ 2031 കാർഷിക കോൺക്ലേവ്
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭൂരേഖാ പരിപാലനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ റവന്യൂ വകുപ്പ് 
കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്നു. 2031-ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉറപ്പാക്കി, കേരളത്തെ ഒരു തർക്കരഹിത ഭൂമിയുടെ കേന്ദ്രമാക്കി മാറ്റുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
രാജ്യത്തിന്‌ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി ‘വിഷൻ 2031’ ആരോഗ്യ സെമിനാർ തിരുവല്ല ബിലീവേഴ്‌സ്‌ കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും 2031ഓടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സുസ്ഥിര ജലവികസനത്തിന് ദിശാബോധം നൽകി ജലവിഭവ വകുപ്പ് സെമിനാർ
 സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുന്നതിനായി ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ വിഷൻ 2031 സംസ്ഥാനതല സെമിനാർ കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ജലവിഭവ വകുപ്പ് മന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ചരിത്ര സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വിവരങ്ങൾ