രാജ്യത്ത് ഏറ്റവുമധികം സർക്കാർ നിയമനങ്ങൾ കേരളത്തിൽ: വിഷൻ 2031 യുവജന സെമിനാർ

കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട്, 'വിഷൻ 2031' ൻ്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ നടന്നു. യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ടെന്നും, കേരളത്തിൻ്റെ വികസന പ്രക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായകമായ പങ്ക് വഹിക്കാൻ അവർക്കായിട്ടുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

 

സർക്കാർ നിയമനങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ സംസ്ഥാനം സർവകാല റെക്കോർഡ് നേടി. 2016 മുതൽ 2,94,960 നിയമനങ്ങളാണ് പി.എസ്.സി. വഴി നടത്തിയത്. ഏറ്റവും പുതിയ റെക്കോർഡ്: 2021 മെയ് മുതൽ 1,33,692 നിയമന ശിപാർശകൾ നൽകിയത് ശ്രദ്ധേയമായ നേട്ടമാണ്. സർക്കാർ നിയമനങ്ങൾക്ക് പുറമെ സംരംഭ മേഖലയിലും ഐ.ടി. മേഖലയിലും സംസ്ഥാനം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്.

 

2016-ൽ ഉണ്ടായിരുന്ന 702 ഐ.ടി. കമ്പനികളുടെ എണ്ണം 1,156 ആയി വർദ്ധിച്ചു. 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,400 ലേക്ക് ഉയർന്നു. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ സ്റ്റാർട്ടപ്പുകൾ വഴി 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനുണ്ടായി. അവനവനിലേക്ക് ഒതുങ്ങുന്ന യുവത്വത്തെ കൂട്ടായ്മകളുടെ ഭാഗമാക്കാനും കരുത്തുള്ളവരാക്കാനുമുള്ള ചർച്ചകൾ ഈ സെമിനാറിൽ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു.

 

സുസ്ഥിര വികസനം, നവീകരണം- യുവാക്കളുടെ പങ്ക്, പുതിയ കാലം- തൊഴിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. 33 മേഖലകളിൽ നിന്നായി 600-ൽ അധികം യുവജനങ്ങൾ സെമിനാറിൽ പങ്കെടുത്തു.

അനുബന്ധ ലേഖനങ്ങൾ

ReCode Kerala – വിഷൻ 2031: 50 ബില്യൺ ഡോളർ വളർച്ചയും 5 ലക്ഷം ഹൈവാല്യൂ തൊഴിലുകളും ലക്ഷ്യമിട്ട് ഐ.ടി. സെമിനാർ
കേരളത്തിൻ്റെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ചരിത്രപരമായ സംവാദ വേദിയായി ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ReCode Kerala – വിഷൻ 2031 സംസ്ഥാനതല സെമിനാർ മാറി. 2025 ഒക്ടോബർ 28-ന് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ, സംസ്ഥാന സർക്കാരിൻ്റെ ഐ.ടി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭൂരേഖാ പരിപാലനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ റവന്യൂ വകുപ്പ് 
കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്നു. 2031-ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉറപ്പാക്കി, കേരളത്തെ ഒരു തർക്കരഹിത ഭൂമിയുടെ കേന്ദ്രമാക്കി മാറ്റുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വ്യാവസായിക സൗഹൃദ മദ്യനയവും, ലഹരിമുക്ത നവകേരളവും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് സെമിനാർ
സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സെമിനാർ ഒക്ടോബർ 23-ന് പാലക്കാട് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടന്നു. 2031-ഓടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതായിരുന്നു സെമിനാറിൻ്റെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ഒരു നിർണായക വഴിത്തിരിവിലാണ്. നിലവിലെ നേട്ടങ്ങളെ വിലയിരുത്തിക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള ദീർഘവീക്ഷണ പദ്ധതിയാണ് വിഷൻ 2031.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നടത്തി
കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ. മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ