വിഷൻ 2031: സാമൂഹ്യനീതി വകുപ്പിന്റെ  ഭാവി വികസനലക്ഷ്യങ്ങൾ 

സാമൂഹികനീതിയിൽ അധിഷ്ഠിതമായ നവകേരള നിർമ്മിതി ലക്ഷ്യമിടുന്ന 'വിഷൻ 2031'  സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതിൻ്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള സംസ്ഥാനതല സെമിനാറിന് ഒക്ടോബർ 3ന് റീജിയണൽ തിയേറ്റർ, തൃശ്ശൂർ സാക്ഷ്യം വഹിച്ചു.

 

ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനം, സാമൂഹ്യ-സാമ്പത്തിക ക്രമത്തിലുണ്ടാകുന്ന മാറ്റം, ആഗോള മനുഷ്യാവകാശ ചട്ടക്കൂടുകൾ എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലാണ് സാമൂഹ്യനീതി വകുപ്പ് പ്രാധാന്യം നൽകുന്നത്. അവകാശാധിഷ്ഠിത സമീപനത്തിലൂടെ സാമൂഹ്യനീതി ബോധത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകും. പുത്തൻ സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചുള്ള ഭരണപരമായ ഇടപെടലുകളും പങ്കാളിത്ത മാതൃകകളും വികസിപ്പിക്കും.

 

ഭിന്നശേഷി, വയോജനം, ട്രാൻസ്ജെൻഡർ, പ്രൊബേഷൻ സേവനം, ക്ഷേമ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിൽ നവകാഴ്ചപ്പാടുകൾ രൂപപ്പെടുത്തും. ക്ഷേമപ്രവർത്തനങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനെ നോഡൽ വകുപ്പായി ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2031-ഓടെ തുല്യനീതിയിൽ അധിഷ്ഠിതമായ സാമൂഹ്യസുരക്ഷാ ഇടപെടലുകൾക്ക് ഈ രേഖ അടിസ്ഥാന മാർഗ്ഗനിർദ്ദേശമാകും. സാമൂഹ്യനീതി വകുപ്പിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അവതരിപ്പിച്ചു. തുടർന്ന് മന്ത്രി 'വിഷൻ 2031' കരട് നയരേഖ സമർപ്പിച്ചു.വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോയും ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി നടപ്പാക്കുന്ന 'അൻപിന്റെ' എന്ന മൂന്നുമാസത്തെ ക്യാമ്പയിനിൻ്റെ ലോഗോ പ്രകാശനവും നടന്നു. സെമിനാറിൻ്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം, വയോജനക്ഷേമം, ലിംഗനീതി, വിദ്യാഭ്യാസ-ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനം, പ്രൊബേഷൻ സംവിധാനം എന്നീ അഞ്ച് വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. ഇതിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടാകും 'വിഷൻ 2031' അന്തിമ നയരേഖയ്ക്ക് രൂപം നൽകുക. 

 

കെ കെ രാമചന്ദ്രൻ എംഎൽഎ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ്, വയോജന കമ്മീഷണറുമായ അഡ്വ. കെ സോമപ്രസാദ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം. വി. ജയഡാളി, സാമൂഹ്യ നീതി വകുപ്പ് മുൻ ഡയറക്ടർ ജിതേന്ദ്രൻ, പ്ലാനിങ് ബോർഡ് മൺ അംഗം ജി. വിജയരാഘവൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർപേഴ്സൺ അലി അബ്ദുള്ള, എൻ പി ആർ ഡി ജനറൽ സെക്രട്ടറി വി മുരളീധരൻ, ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിജയരാജമല്ലിക ഉൾപ്പെടെ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.

അനുബന്ധ ലേഖനങ്ങൾ

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നടത്തി
കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ. മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭാവി ടൂറിസം വികസനത്തിന് ദിശാബോധം നൽകി ‘ലോകം കൊതിക്കും കേരളം‘
സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭൂരേഖാ പരിപാലനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ റവന്യൂ വകുപ്പ് 
കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്നു. 2031-ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉറപ്പാക്കി, കേരളത്തെ ഒരു തർക്കരഹിത ഭൂമിയുടെ കേന്ദ്രമാക്കി മാറ്റുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ഒരു നിർണായക വഴിത്തിരിവിലാണ്. നിലവിലെ നേട്ടങ്ങളെ വിലയിരുത്തിക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള ദീർഘവീക്ഷണ പദ്ധതിയാണ് വിഷൻ 2031.
കൂടുതൽ വിവരങ്ങൾ
സഹകരണ മേഖലയുടെ ഭാവി വികസനം ലക്ഷ്യമിട്ട്  'വിഷൻ 2031'
കേരളത്തിൻ്റെ വികസന യാത്രയിൽ സഹകരണ മേഖലയുടെ പങ്ക് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' ഏകദിന സെമിനാർ കോട്ടയം ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ നടന്നു. സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് വേദിയായ സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സുസ്ഥിര ജലവികസനത്തിന് ദിശാബോധം നൽകി ജലവിഭവ വകുപ്പ് സെമിനാർ
 സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുന്നതിനായി ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ വിഷൻ 2031 സംസ്ഥാനതല സെമിനാർ കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ജലവിഭവ വകുപ്പ് മന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ
ReCode Kerala – വിഷൻ 2031: 50 ബില്യൺ ഡോളർ വളർച്ചയും 5 ലക്ഷം ഹൈവാല്യൂ തൊഴിലുകളും ലക്ഷ്യമിട്ട് ഐ.ടി. സെമിനാർ
കേരളത്തിൻ്റെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ചരിത്രപരമായ സംവാദ വേദിയായി ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ReCode Kerala – വിഷൻ 2031 സംസ്ഥാനതല സെമിനാർ മാറി. 2025 ഒക്ടോബർ 28-ന് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ, സംസ്ഥാന സർക്കാരിൻ്റെ ഐ.ടി.
കൂടുതൽ വിവരങ്ങൾ