ReCode Kerala – വിഷൻ 2031: 50 ബില്യൺ ഡോളർ വളർച്ചയും 5 ലക്ഷം ഹൈവാല്യൂ തൊഴിലുകളും ലക്ഷ്യമിട്ട് ഐ.ടി. സെമിനാർ

കേരളത്തിൻ്റെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ചരിത്രപരമായ സംവാദ വേദിയായി ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ReCode Kerala – വിഷൻ 2031 സംസ്ഥാനതല സെമിനാർ മാറി. 2025 ഒക്ടോബർ 28-ന് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ, സംസ്ഥാന സർക്കാരിൻ്റെ ഐ.ടി. മേഖലയിലെ 'വിഷൻ 2031' കരട് റിപ്പോർട്ട് പുറത്തിറക്കി.

 

കേരളത്തിൻ്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ്റെ അടുത്ത ഘട്ടം രൂപപ്പെടുത്തുന്ന ഈ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഐ.ടി. മേഖലയിലെ പ്രമുഖ വ്യവസായ പ്രതിനിധികൾ, ഗവേഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, നൂതന സാങ്കേതികവിദ്യാ മേഖലകളെ ഉൾക്കൊള്ളുന്ന വിഷൻ 2031 കരട് റിപ്പോർട്ട്, കേരളത്തിന് വൻ സാമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2031 ഓടെ 50 ബില്യൺ യുഎസ് ഡോളറിൻ്റെ സാമ്പത്തിക വളർച്ച, അഞ്ച് ലക്ഷം ഹൈവാല്യൂ (High-Value) തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, 20,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് നിക്ഷേപം ആകർഷിക്കുക, 20,000 സ്റ്റാർട്ടപ്പുകൾ യാഥാർഥ്യമാക്കുക, 30 ദശലക്ഷം ചതുരശ്ര അടി പുതിയ ഐ.ടി. ഓഫീസ് സൗകര്യങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങളാണ് വിഷൻ കരട് രേഖ മുന്നോട്ടുവെച്ചത്.

 

പരമ്പരാഗത ഐ.ടി. സേവനങ്ങളിൽ നിന്ന് മാറി ഗ്ലോബൽ കാപബിലിറ്റി സെൻ്ററുകളിലും (GCCs) ആധുനിക ഗവേഷണ-വികസന മേഖലകളിലും നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2031-ൽ സംസ്ഥാനത്ത് 120 ജി.സി.സികൾ യാഥാർഥ്യമാക്കും.ഈ ലക്ഷ്യങ്ങൾ നേടുന്നതിനായി, സംസ്ഥാന സർക്കാർ നാല് സ്ട്രാറ്റജിക് മിഷനുകൾക്ക് രൂപം നൽകി.

 

കേരള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മിഷൻ (കെ-എഐഎം): നൈതികവും സുതാര്യവുമായ നിർമിതബുദ്ധിയുടെ ഉപയോഗം ഉറപ്പാക്കുന്നതിനായി 2030-ഓടെ 'കേരള നിർമിത ബുദ്ധി അവകാശ ബിൽ' നടപ്പിലാക്കും.

 

കേരള സെമികോൺ മിഷൻ: സെമികണ്ടക്ടർ മേഖലയിലെ വളർച്ച ലക്ഷ്യമിടുന്നു.

 

കേരള ഫ്യൂച്ചർ ടെക് മിഷൻ (കെ.എഫ്.ടി.എം.): സൈബർ സുരക്ഷയും ഗ്രീൻ കംപ്യൂട്ടിങ് പാർക്കുകളും ഉൾപ്പെടുന്ന ഭാവി ടെക് മേഖലയ്ക്ക് രൂപം നൽകാൻ ലക്ഷ്യമിടുന്നു.

 

ദി ഫ്യൂചർ കോർപറേഷൻ (ടി.എഫ്.സി.): 'Kerala: Global Talent. Ethical Tech. Sustainable Growth' എന്ന ബ്രാൻഡിനു കീഴിൽ ആഗോള നിക്ഷേപം ആകർഷിക്കുന്ന ഏജൻസിയായി പ്രവർത്തിക്കും.

 

സെമിനാറിൽ, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം, യുവജനങ്ങൾക്ക് ഭാവി-തയ്യാറായ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കൽ, എ.ഐ. അടിസ്ഥാനമാക്കിയ സ്മാർട്ട് ഗവർണൻസ്, പുതിയ നയപരമായ ദിശകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഡിജിറ്റൽ ഗവേണൻസിൽ കേരള മോഡൽ സൃഷ്ടിച്ച് 100 ശതമാനം ഓൺലൈൻ സർക്കാർ സേവനങ്ങൾ 2031-ഓടെ ഉറപ്പാക്കുക. ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (FOSS) ഉപയോഗം ശക്തിപ്പെടുത്തി സർക്കാർ സോഫ്റ്റ്‌വെയർ ചെലവ് 30 ശതമാനം കുറയ്ക്കും. ഐ.സി.ടി. അകാദമി വഴി 10 ലക്ഷം പേരെ എ.ഐ. അടക്കമുള്ള മേഖലകളിൽ പരിശീലനം നൽകും.

 

ടെക്നോസിറ്റി, ഇൻഫോപാർക് ഫേസ് 3, സൈബർ പാർക്കിൻ്റെ വിപുലീകരണം, കെ-സ്പേസ് എയ്‌റോസ്പേസ് ക്ലസ്റ്റർ തുടങ്ങിയ പദ്ധതികൾ വിഷൻ ഡോക്യുമെൻ്റിലുണ്ട്. സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഗ്രാമീണ മേഖലകളിലേക്ക് ഐ.ടി. വ്യാപിക്കാനുമായി 50 ലീപ് സെൻ്ററുകൾ, 250 ഏർലി ഇന്നോവേഷൻ സെൻ്ററുകൾ, 14 ജില്ലകളിലും ഫ്രീഡം സ്ക്വയറുകൾ തുടങ്ങിയ നിർദേശങ്ങളും ഇതിലുണ്ട്. 2029 ഓടെ ആനിമേഷൻ, ഗെയിമിങ്, വിഷ്വൽ ഇഫക്റ്റ്സ് മേഖലയിൽ 250 കമ്പനികൾ സ്ഥാപിച്ച് 10 ശതമാനം ദേശീയ കയറ്റുമതി പങ്കാളിത്തം നേടാൻ ലക്ഷ്യമിടുന്നു.

 

ഉയർന്ന മാനവ വിഭവശേഷി, കുറഞ്ഞ ജോലി ഉപേക്ഷിക്കൽ നിരക്ക്, കെ-ഫോൺ വഴി ലഭ്യമായ ഹൈസ്പീഡ് ഇൻ്റർനെറ്റ്, കുറഞ്ഞ ചെലവിൽ ലഭ്യമായ ഓഫീസ് സൗകര്യങ്ങൾ എന്നിവ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളത്തിന് അനുകൂലമായ ഘടകങ്ങളായി ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ.എസ്. ചൂണ്ടിക്കാട്ടി. ReCode Kerala – Vision 2031, ഒരു സെമിനാർ എന്നതിലുപരി, സംസ്ഥാനത്തിൻ്റെ ഡിജിറ്റൽ വളർച്ച സംയോജിതമായി നിർവ്വചിക്കുന്ന ഒരു “നയ-രൂപീകരണ ബ്ലൂപ്രിൻ്റ്” ആയി മാറി.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെമിനാർ
2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ദീർഘദർശന പദ്ധതി
കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: 20 ലക്ഷം തൊഴിലവസരങ്ങൾ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം; കേരളം വ്യാവസായിക ഹബ്ബാകും
സംസ്ഥാനത്തെ വ്യവസായ മേഖലയെ നോളജ് ഇക്കോണമി അധിഷ്ഠിതമാക്കി 2031-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നയരേഖ അവതരിപ്പിച്ച് വ്യവസായ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ.   ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സാമൂഹ്യനീതി വകുപ്പിന്റെ  ഭാവി വികസനലക്ഷ്യങ്ങൾ 
സാമൂഹികനീതിയിൽ അധിഷ്ഠിതമായ നവകേരള നിർമ്മിതി ലക്ഷ്യമിടുന്ന 'വിഷൻ 2031'  സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതിൻ്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള സംസ്ഥാനതല സെമിനാറിന് ഒക്ടോബർ 3ന് റീജിയണൽ തിയേറ്റർ, തൃശ്ശൂർ സാക്ഷ്യം വഹിച്ചു.   ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനം, സാമൂഹ്യ-സാമ്പത്തിക ക്രമത്തിലുണ്ടാകുന്ന മാറ്റം, ആഗോള മനുഷ്യാവകാശ ചട്ടക്കൂടുകൾ എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലാണ് സാമൂഹ്യനീതി വകുപ്പ് പ്രാധാന്യം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
സഹകരണ മേഖലയുടെ ഭാവി വികസനം ലക്ഷ്യമിട്ട്  'വിഷൻ 2031'
കേരളത്തിൻ്റെ വികസന യാത്രയിൽ സഹകരണ മേഖലയുടെ പങ്ക് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' ഏകദിന സെമിനാർ കോട്ടയം ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ നടന്നു. സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് വേദിയായ സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭാവി ടൂറിസം വികസനത്തിന് ദിശാബോധം നൽകി ‘ലോകം കൊതിക്കും കേരളം‘
സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ചരിത്ര സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വിവരങ്ങൾ