
ശ്രീ. ഒ.ജെ.ജനീഷ്
വകുപ്പുകൾ: കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തുശാസ്ത്രം, ആർക്കൈവ്സ്
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയം.
തൃശ്ശൂർ ജില്ലയിലെ കുഴൂരിൽ ഓടാശ്ശേരി ജനരഞ്ജൻപുഷ്‌പ ദമ്പതികളുടെ മൂത്ത മകനായി 1988 ഏപ്രിൽ 21ന് ജനനം. കുഴൂർ ഗവ. ഹൈസ്കൂളിലും പുത്തൻവേലിക്കര വി.സി.എസ്എച്ച്.എസ്.എസിലുമായി സ്കൂൾ വിദ്യാഭ്യാസം. പെരുമ്പാവൂർ ഗവ. പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ നേടി. 2019-ൽ തൃശ്ശൂർ ഗവ. ലോ കോളേജിൽ നിന്ന് ബിബിഎ എൽ.എൽ.ബി ബിരുദവും നേടി. എൻറോൾ ചെയ്ത ശേഷം ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ റോയിയുടെ ജൂനിയറായി പ്രവർത്തിച്ചുവരികയാണ്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ്റെ സംസ്ഥാന പ്രസിഡന്റാണ്.
ഭാര്യ: അഡ്വ. ശ്രീലക്ഷ്മി
വിലാസം & ഫോൺ നമ്പറുകൾ
|
ഓഫീസ് |
റസിഡൻസ് |
സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ 603, ആറാം നില, |
|
|
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-07-2026
ലേഖനം നമ്പർ: 2013