
ശ്രീ. വി.ഇ അബ്ദുൾ ഗഫൂർ
വകുപ്പുകൾ: ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹിക നീതി, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്)
എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തിലെ ആലങ്ങാട് സ്വദേശിയായ വി. ഇ. അബ്ദുൽ ഗഫൂർ പൊതുപ്രവർത്തന രംഗത്ത് ഇരുപത്തിയാറ് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. വൈ. കെ. ഇബ്രാഹിം കുഞ്ഞിന്റെയും നദീറയുടെയും മകനാണ്. ദിലാര വി. കെ. യാണ് ഭാര്യ.
നിയമത്തിൽ എൽ.എൽ.ബി. ബിരുദം നേടിയ അദ്ദേഹം വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്.
കളമശ്ശേരി നിയമസഭാ മണ്ഡലത്തെ (മണ്ഡലം നമ്പർ 77) പ്രതിനിധീകരിച്ച് 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 16,312 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 49.35 ശതമാനം വോട്ടുകളും നേടി ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 26 വർഷത്തെ രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള അദ്ദേഹം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ.) എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായും, മുസ്ലിം യൂത്ത് ലീഗ് (എം.വൈ.എൽ.) എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ രംഗത്തും പൊതുപ്രവർത്തന മേഖലയിലും സജീവ സാന്നിധ്യമായ അദ്ദേഹം യുവജന ശാക്തീകരണം, സാമൂഹിക വികസനം, ജനകീയ ഇടപെടലുകൾ എന്നിവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.
കേരള മന്ത്രിസഭയിൽ മത്സ്യബന്ധനം, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായാണ് വി. ഇ. അബ്ദുൽ ഗഫൂർ പ്രവർത്തിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, തീരദേശ വികസനം, സാമൂഹിക സുരക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ഈ വകുപ്പുകൾ നിർണായക പങ്കുവഹിക്കുന്നു.
മത്സ്യബന്ധന വകുപ്പിന് കീഴിൽ അഡാക് (ADAK), മത്സ്യബന്ധന വകുപ്പ്, മത്സ്യഫെഡ് (Matsyafed), കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ (KSCADC), ഫിഷറീസ് ഡെബ്റ്റ് റിലീഫ് കമ്മീഷൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. മത്സ്യബന്ധന മേഖലയിലെ ആധുനികവൽക്കരണം, മത്സ്യകൃഷി പ്രോത്സാഹനം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം, നവീകരണം, പരിപാലനം, തീരദേശ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗം, സ്ത്രീകൾ, കുട്ടികൾ, മറ്റ് അർഹരായ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കുമായി വിവിധ പദ്ധതികളും ക്ഷേമപരിപാടികളും നടപ്പാക്കുന്നു.
വിലാസം & ഫോൺ നമ്പറുകൾ
|
ഓഫീസ് |
റസിഡൻസ് |
സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ 201, രണ്ടാം നില, |
കവടിയാർ ഹൗസ്, വെള്ളയമ്പലം |
|
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എൻ.പത്മകുമാർ ഐ.എ.എസ്. | 9447877668 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മുഹമ്മദ് മുസ്തഫ എ.കെ | 9447388329 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അബ്ദുൾ മജീദ് കക്കോട്ടിൽ | 9447218875 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ലബീബ് കെ.എ. | 9946826082 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. റഷീദ് യു.കെ. | 9446733980 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അഹമ്മദ് സാജു പി.വൈ | 9544346756 | |
| പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. ഫൗസീർ വി.എ | 9895861113 | |
| അഡീഷണൽ പി എ | ശ്രീ. മുഹമ്മദ് ശിഹാബ് എം.കെ. | 9645658159 | |
| അഡീഷണൽ പി എ | ശ്രീ. അർഷാദ് തിരുനെല്ലി | 9562785050 | |
| അഡീഷണൽ പി എ | ശ്രീ. സാജൻ കെ.എസ്. | 9605050979 | |
| അഡീഷണൽ പി എ | ശ്രീ. റിസ്വാൻ ഷാജി കെ | 9048550630 | |
| കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | ശ്രീമതി. ഷമീന എ | 9847434341 | |
| സെക്ഷൻ ഓഫീസർ | ശ്രീ. ഷാജി ആർ വിക്ടർ | 9447587964 | |
| ക്ലർക്ക് | ശ്രീ. അബ്ദുൾ വാഹിദ് | 9447190100 | |
| ക്ലർക്ക് | ശ്രീ. റയീസ് പി.ജെ. | 8547171889 | |
| ക്ലർക്ക് | ശ്രീ. അനൂപ് പിള്ള എസ് | 8281312158 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ. പി.മുഹമ്മദ് എർഫാൻ | 7025217010 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ. അജീഷ് കെ.കെ | 9496990744 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ. സയ്യിദ് നസീഫ് ജിഫ്രി | 8129496644 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ. മുഹമ്മദ് അമീൻ ബി.എ | 9447511693 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ. നിസാർ എ | 9447889881 | |
| ഷോഫർ | ശ്രീ. സനീഷ് വി.എ | 9847489336 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 14-07-2026
ലേഖനം നമ്പർ: 2007