ശ്രീമതി ബിന്ദു കൃഷ്ണ

വകുപ്പുകൾ: തൊഴിൽ, മൃഗസംരക്ഷണം, ക്ഷീര വികസനം, ക്ഷീര സഹകരണ സംഘങ്ങൾ, വനിതാ ശിശു വികസനം, കേരള വെറ്ററിനറി & അനിമൽ സയൻസസ് സർവകലാശാല, പുനരധിവാസം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്,  ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകൾ, ലേബർ കോടതികൾ 
 

നിയമസഭാ മണ്ഡലം: കൊല്ലം

24-05-1972 ൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ കട്ടച്ചലിൽ ജനിച്ചു. പുന്നക്കോട് സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1987-ൽ ഉപരിപഠനത്തിന് കൊല്ലം ശ്രീനാരായണ മെൻസ് കോളേജിൽ എത്തിയ ശേഷം കേരള സ്റ്റുഡന്റ്സ് യൂണിയൻ എന്ന വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയ - പൊതുരംഗത്ത് സജീവമായി. എസ്.എൻ വനിതാ കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും, ഗവൺമെൻ്റ് ലോ കോളേജിൽ നിന്നും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അച്ഛൻ പി.സുകുമാരൻ, അമ്മ ബി.വസുമതി. തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഭർത്താവാണ്. ഏക മകൻ കെ.കെ ശ്രീകൃഷ്ണ.

രാഷ്ട്രീയവും  പൊതുജീവിതവും 

38 വർഷത്തിലേറെ നീണ്ട പൊതുപ്രവർത്തന-രാഷ്ട്രീയ അനുഭവസമ്പത്തുള്ള ബിന്ദു കൃഷ്ണ, സാമൂഹിക ക്ഷേമം, വനിതാ ശാക്തീകരണം, ജനകീയ വികസനം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.  കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് 16,830 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 48.9 ശതമാനം വോട്ടുകൾ നേടിയും വിജയിച്ച അവർ നാല് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതത്തിനിടയിൽ  ബിന്ദു കൃഷ്ണ കോൺഗ്രസ് പ്രസ്ഥാനത്തിലെ വിവിധ സുപ്രധാന നേതൃപദവികൾ വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) അംഗം, ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊല്ലം പ്രസിഡന്റ്, അഖിലേന്ത്യാ മഹിളാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരള പ്രദേശ് മഹിളാ കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ പാർട്ടി സംഘടനകളുടെ ജനറൽ സെക്രട്ടറിയായും, കേരള സ്റ്റേറ്റ് കുടുംബശ്രീ മിഷന്റെ എക്സിക്യൂട്ടീവ് അംഗമായും, ആശാ വർക്കേഴ്സ് കോൺഗ്രസ് (INTUC) പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാർത്ഥി-യുവജന സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന ബിന്ദു കൃഷ്ണ, കേരള സ്റ്റുഡന്റ്സ് യൂണിയൻ (KSU) ഉൾപ്പെടെയുള്ള സംഘടനകളിൽ വിവിധ നേതൃത്വ ചുമതലകൾ വഹിച്ചിട്ടുണ്ട്.

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  

റസിഡൻസ് 

സ്ഥിര വിലാസം

റൂം നമ്പർ: 301, മൂന്നാം നില, സെക്രട്ടേറിയേറ്റ് അനെക്സ് II,
തിരുവനന്തപുരം – 695001
ടെലിഫോൺ:
0471 2332868
മൊബൈൽ: 9400001719

ഇ-മെയിൽ: bindu.krishna@kerala.gov.in
 

തൈക്കാട് ഹൗസ്,
വഴുതക്കാട്, തിരുവനന്തപുരം

 

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

പേര്

തസ്തിക ഓഫീസ് മൊബൈൽ
ശ്രീ. ശരത് ചന്ദ്രൻ സി.എസ്. പ്രൈവറ്റ് സെക്രട്ടറി   9497642790
ശ്രീ. ഹരി വി. എൽ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി   9446700902
ശ്രീ. അനീഷ് അരവിന്ദ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി   9847141400
ശ്രീ. ത്രിദീപ് കുമാർ. ബി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി   9846902536
ശ്രീ. അനിൽ സാം അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി   9744267571
ശ്രീ. രാജേഷ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി   9447211367
ശ്രീ. പ്രശാന്ത് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി   9497639939
ശ്രീ. എൻ.ഉണ്ണികൃഷ്ണൻ പേഴ്‌സണൽ അസിസ്റ്റൻ്റ്   9447723375
ശ്രീ. പ്രജീഷ് രാമകൃഷ്ണൻ അസിസ്റ്റൻ്റ് പേഴ്‌സണൽ അസിസ്റ്റൻ്റ്   7034137764
ശ്രീ. നൗഷാദ് ടി.എ. സെക്ഷൻ ഓഫീസർ   9495730402
ശ്രീമതി. കാജോൾ സുരേഷ് CA   8075411732
ശ്രീമതി. പ്രേമ CA   9747888807
ശ്രീ. ലിജോ ജെ. റോളൻസ് ക്ലർക്ക്   7012424034
ശ്രീ. ബിജു എം. ആർ. ക്ലാർക്ക്   9995678077
ശ്രീ. അഭിജിത്ത് ഡ്രൈവർ   9562438373
ശ്രീ. നൗഫൽ ഡ്രൈവർ   9061883594
ശ്രീ. സുനിൽ ഓഫീസ് അസിസ്റ്റന്റ്   9446303609
ശ്രീ. സുജിത്ത് ക്ലർക്ക്   9526361646
ശ്രീ. വിഘ്നേഷ് ഡ്രൈവർ   7012768920
ശ്രീ. ഷാനവാസ് എസ്. ഗൺ മാൻ   9747444461
ശ്രീ. വിനീത് ഗൺ മാൻ   8848851480
ശ്രീ. സബിൻ ഗൺ മാൻ   9485201605
ശ്രീ. ഷിറാസ് ഗൺ മാൻ   9509234577

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 29-08-2026

ലേഖനം നമ്പർ: 2001

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo