ശ്രീ. സി. പി. ജോൺ

വകുപ്പുകൾ:  റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം 

നിയമസഭാ മണ്ഡലം: തിരുവനന്തപുരം

തിരുവനന്തപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭാംഗമായി പ്രവർത്തിക്കുന്ന  സി. പി. ജോൺ, പൊതുപ്രവർത്തന രംഗത്ത് ദീർഘകാല അനുഭവസമ്പത്തുള്ള ജനപ്രതിനിധിയാണ്. തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയായ അദ്ദേഹം ഭൗതികശാസ്ത്രത്തിൽ ബിരുദവും, 1980-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് നിയമബിരുദവും (എൽ.എൽ.ബി.) നേടിയിട്ടുണ്ട്.

രാഷ്ട്രീയവും  പൊതുജീവിതവും 

പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായ സി. പി. ജോൺ വികസനോന്മുഖമായ കാഴ്ചപ്പാടും ജനകീയ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനാണ്. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം 9,863 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ മൂന്ന് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള അദ്ദേഹം പൊതുസേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

സംസ്ഥാന വികസന ആസൂത്രണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച അദ്ദേഹം കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി രണ്ട് തവണ, ആകെ പത്ത് വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

നിലവിൽ ഗതാഗത വകുപ്പ് മന്ത്രിയായി പ്രവർത്തിക്കുന്ന അദ്ദേഹം റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം എന്നീ മേഖലകളുടെ ചുമതല വഹിക്കുന്നു. ജനങ്ങൾക്ക് സുരക്ഷിതവും കാര്യക്ഷമവും ആധുനികവുമായ ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വികസന പ്രവർത്തനങ്ങൾക്കും പരിഷ്‌കരണങ്ങൾക്കും നേതൃത്വം നൽകിവരുന്നു.

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്   റസിഡൻസ്  സ്ഥിര വിലാസം

റൂം നമ്പർ 358, ഒന്നാം നില, മെയിൻ ബ്ലോക്ക്,
ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 
ഫോൺ: 0471-2332021, 300
മൊബൈൽ: 9447303653

റോസ് ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 

ചെറുവത്തൂർ വിമൻസ് കോളേജ് ലെയിൻ,
തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-07-2026

ലേഖനം നമ്പർ: 2018

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo