മന്ത്രി വി. അബ്ദുറഹിമാൻ
നെയ്യാറ്റിൻകര മണ്ഡലം
നവോത്ഥാന കേരളത്തിന്റെ തുടർച്ചയായി, സാമൂഹിക സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന ഒരു നവകേരളത്തിലേക്കാണ് കേരളം യാത്ര ചെയ്യുന്നത്. 60 വയസുകഴിഞ്ഞ ആളുകൾക്ക് 1600 രൂപ പെൻഷൻ നൽകുന്ന ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ പദ്ധതി നടപ്പിലാക്കിയത് കേരളമാണ്. ജനക്ഷേമത്തോടൊപ്പം പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാരിന് കഴിഞ്ഞു.
ജനങ്ങളുടെ ഒട്ടേറെ അടിസ്ഥാന വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിനായി. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം മറ്റെല്ലാവർക്കും മാതൃകയാണ്. 64 ലക്ഷം പേർക്കാണ് കേരളം ക്ഷേമ പെൻഷൻ നൽകുന്നത്. 43 ലക്ഷം കുടുംബങ്ങൾക്കാണ് കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വികസന പ്രവർത്തനങ്ങൾ നാടിന്റെ തണലായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.