വൈപ്പിന്‍ നവകേരള സദസ്
എം ബി രാജേഷ്
എല്ലാ മേഖലയിലും ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പാക്കി കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കും. ഇന്റര്‍നെറ്റ് ഒരു പൗരന്റെ അവകാശമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. പ്രഖ്യാപിക്കുക മാത്രമല്ല സൗജന്യമായും മിതമായ നിരക്കിലും സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് കെ ഫോണ്‍ പദ്ധതി വഴി ലഭ്യമാക്കാന്‍ തുടങ്ങി. കെ സ്മാര്‍ട്ട് സംവിധാത്തിലൂടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ ഓരോന്നായി വിരല്‍ത്തുമ്പില്‍ എത്തിച്ചു വരികയാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് , ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നിവ കേരളത്തിലാണ് സ്ഥാപിതമായത്. അത്തരത്തില്‍ നൂതന സാങ്കേതിക വിദ്യകളെകൂടി കോര്‍ത്തിണക്കിയാണ് നവ കേരളനിര്‍മ്മിതി സാധ്യമാക്കുന്നത്.
നവകേരളം മാലിന്യമുക്തമാകണം എന്ന ലക്ഷ്യത്തിലേക്കായി വിപുലമായ കര്‍മ്മപദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട് . കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിനും പരിഹരിക്കന്നതിന്റെ ഭാഗമായി കൊച്ചിയിലെ റോഡുകള്‍ വൃത്തിയാക്കുന്നതിന് അത്യാധുനിക നിലവാരത്തിലുള്ള രണ്ട് റോഡ് സ്വീപ്പിങ് മെഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ടുമണിക്കൂറിനകം കൊച്ചി നഗരത്തിലെ 35 കിലോമീറ്റര്‍ ദൂരം റോഡ് വൃത്തിയാക്കാന്‍ ശേഷിയുള്ളവയാണ് ഈ മെഷീനുകള്‍. ബി.പി.സി.എല്ലിന്റെ 100 കോടി മുതല്‍മുടക്കുള്ള മാലിന്യ സംസ്‌കാരണ പ്ലാന്റ് ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ കൊച്ചിയിലെ ജൈവ മാലിന്യ പ്രശ്‌നത്തിന് സമ്പൂര്‍ണ്ണ പരിഹാരമാവും.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.