ഉടുമ്പൻചോല മണ്ഡലം
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്
45 രാജ്യങ്ങളിൽ നിന്ന് 1600 കുട്ടികൾ ബിരുദാനന്തര ബിരുദത്തിനു ഗവേഷണത്തിനും കേരള യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു എന്നുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തിയ കുതിച്ചു ചാട്ടത്തിന്റെ തെളിവാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കുക എന്ന ലക്ഷ്യത്തിനു മുന്നോടിയായി എല്ലാ ആധുനിക കോഴ്‌സുകളും പഠിപ്പിക്കുന്ന ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യത്തിൽ 'ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ' സ്ഥാപിക്കുന്നത് സർക്കാരിന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതാണ്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം ഉള്ളത് കേരളത്തിലാണ്. നവകേരസദസ്സിന്റെ ഭാഗമായുള്ള പ്രഭാത സദസ്സുകളിൽ കോടികൾ മൂല്യമുള്ള കമ്പനികളുടെ ഉടമസ്ഥരായ യുവ സംരംഭകരെ കാണുന്നത് ഇതിന്റെ തെളിവാണ്. പുതിയ സാമൂഹ്യ അന്തരീക്ഷത്തിനു അനുസൃതമായ സംരംഭക പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്.
തൊടുപുഴയിൽ ആരംഭിച്ച സ്‌പൈസസ് പാർക്ക് ഉൾപ്പടെയുള്ള പദ്ദതികൾ വഴി കേരളം ലോകത്തിന്റെ സ്‌പൈസ് ഹബ് ആയി മാറി . സ്‌പൈസസ് പ്രോസസ്സിങ്ങിൽ ലോകത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ള കമ്പനികൾ കേരളത്തിൽ നിന്ന് ഉള്ളവയാണ് .ഇടുക്കിയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്ന പദ്ദതികൾ ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട് .
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.