മന്ത്രി മുഹമ്മദ് റിയാസ്
കാട്ടാകട നിയോജക മണ്ഡലം
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റസ്റ്റ്‌ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ വരുമാനം വർദ്ധിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 11 കോടി രൂപയുടെ വരുമാനമാണ് നേടാനായത്. 2016-ലെ പദ്ധതികളുടെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനായി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളം 5600 കോടി രൂപ ചെലവഴിച്ചു. അന്തർദേശീയ നിലവാരത്തിലുള്ള റോഡ്, പാലം എന്നിവയുടെ നിർമ്മാണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം ഏറെ മുന്നോട്ടുപോയി. കാസർകോഡ്-തിരുവനന്തപുരം 45 മീറ്റർ വീതിയുള്ള ആറുവരിപ്പാത 2025-ൽ പൂർത്തിയാകും. കാട്ടാക്കട ജംഗ്ഷൻ വികസനത്തിനും ഭൂമിയേറ്റെടുക്കൽ നടക്കുന്നു
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.