സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് സമൂലമായ വികസന മാറ്റങ്ങളാണ് മലപ്പുറം ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിൽ 167 സ്‌കൂളുകളുടെ ഭൗതിക സാഹചര്യ വികസനത്തിനായി 460 കോടി ചെലവഴിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിൽ 11171 അധ്യാപകർക്ക് പി.എസ്.സി വഴി നിയമനം നടത്തി. ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നതും ജില്ലയിലാണ്. പ്ലസ് വൺ ബാച്ചുകൾ ഏറ്റവുമധികം അനുവദിച്ചത് മലപ്പുറത്താണ്. ഈ വർഷം 84 പുതിയ പ്ലസ് വൺ ബാച്ചുകളാണ് ജില്ലയ്ക്ക് അനുവദിച്ചത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് തുടർന്നും മലപ്പുറം ജില്ലയ്ക്ക് മുന്തിയ പരിഗണന നൽകും.50ലധികം കുട്ടികൾ പഠിക്കുന്ന പ്ലസ് വൺ ബാച്ചുകൾ അടുത്ത അധ്യയന വർഷം മുതൽ ക്രമീകരിക്കും.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.