നവകേരള സദസ് തിരുവനന്തപുരം
മന്ത്രി ആന്റണി രാജു
സർക്കാർ ജനങ്ങളുമായി നാരിട്ട് സംവിദിക്കുന്ന സുന്ദര മുഹൂർത്തമാണ് നവകേരള സദസ്. കേരള ചരിത്രത്തിന്റെ സുവർണ ലിപികളിൽ നവകേരള സദസ് എഴുതപ്പെടും. വിദേശ രാജ്യങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന വികസനം പല മേഖലകളിലും കേരളം കൈവരിച്ചു. പ്രതിസന്ധികൾക്ക് നടുവിലാണ് സർക്കാർ വികസനം സാധ്യമാക്കിയത്. സാമൂഹ്യപെൻഷൻ 1600 രൂപയായി ഉയർത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം. ദേശീയ പാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, മലയോര തീരദേശ ഹൈവേകൾ, ദേശീയ ജലപാത എന്നിവ സർക്കാരിന്റെ വികസനത്തിന്റെ ഭാഗമാണ്. താലൂക്ക് തല അദാലത്ത്, തീരസദസ്സ്, വനസദസ്സ് എന്നീ പരിപാടികളിലൂടെ നിരവധി പരാതികൾ സർക്കാർ പരിഹരിച്ചു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.