മുഖ്യമന്ത്രി പിണറായി വിജയൻ
കോട്ടയം നിയോജകമണ്ഡലം
കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറുകയാണ്. ഉന്നത വിദ്യാഭ്യാസം മേഖലയെ ഉന്നതനിവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനിങ്ങളുടെ ഫലമായി എംജി യൂണിവേഴ്‌സിറ്റി രാജ്യത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി മാറി. കൂടുതൽ അടിസ്ഥാന സൗകര്യ വികസന സൗകര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
കേരളത്തിലെ യുവജനങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഐടി മേഖല കുതിപ്പിന്റെ പാതയിലാണ്. രണ്ടു പുതിയ ഐടി പാർക്ക് കൂടി വരികയാണ്. നിലവിൽ ഐടി പാർക്കിലെ ഐടി സ്‌പേസ് വർധിച്ച് ലോകോത്തര നിലവാരമുള്ള നിരവധി സ്ഥാപനങ്ങൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് . കേരളത്തിലെ സ്റ്റാർട്ടപ്പ് രാജ്യത്തിന് മാതൃകയാണ്. ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് കേരളത്തിലാണ്. വ്യവസായ രംഗത്ത് വികസനത്തിന്റെ അതിവേഗ പാതയിലാണിന്നു കേരളം . സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷത്തിനാൽപതിനായിരം പുതിയ സംരംഭങ്ങൾ വന്നു. ഇതിൽ ആയിരം സ്ഥാപനങ്ങളെ 100 കോടി ആസ്തിയുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുയാണ്
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.