കൊച്ചി മണ്ഡലം
മന്ത്രി ജെ. ചിഞ്ചുറാണി
വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള സര്‍ക്കാര്‍ നേതൃത്വം നൽകുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കര്‍ഷക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ച ഏക സംസ്ഥാനമാണ് കേരളം. പൊതു വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. ഹൈടെക് വിദ്യാലയങ്ങളും സ്മാര്‍ട് ക്ലാസ്സ് റൂമുകളും വന്നതോടെ 10.5 ലക്ഷം കുട്ടികളാണ് ഏഴ് വര്‍ഷം കൊണ്ട് പൊതു വിദ്യാലയങ്ങളില്‍ എത്തിയത്. കോവിഡ് കാലത്ത് ആദ്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയ സംസ്ഥാനവും കേരളമാണ്.സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയും വികസന പാതയിലാണ്. ബിഎംബിസി നിലവാരത്തിലുള്ള റോഡുകള്‍, ഉന്നത നിലവാരത്തിലുള്ള പാലങ്ങള്‍, ആധുനിക സജ്ജീകരണങ്ങളോടെ ആശുപത്രികള്‍ എന്നിവ യാഥാര്‍ഥ്യമായി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1600 രൂപയായി ഉയര്‍ത്തി. കൂടാതെ രാജ്യത്തിന് തന്നെ മാതൃകയായി കുടുംബശ്രീ പ്രസ്ഥാനത്തെ വിപുലപ്പെടുത്തി. ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നല്‍കിയത് മൂന്ന് ലക്ഷം പട്ടയങ്ങള്‍ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭ ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ് നവകേരള നിർമിതിയിൽ പ്രധാന പങ്കു വഹിക്കും.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.