ഇടുക്കി നിയോജക മണ്ഡലം
മന്ത്രി കെ. രാജന്
കയ്യേറ്റവും കുടിയേറ്റവും രണ്ടായി കണ്ടു ഭൂമിയുടെ ഉടമസ്ഥരായി മുഴുവൻ ജനങ്ങളെയും മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുകയും കട്ടപ്പനയിലെ ടൗൺഷിപ്പിൽ താമസക്കാരുടെ പട്ടയങ്ങൾ ആവശ്യമായിട്ടുള്ള വീടുകളുടെ പട്ടയങ്ങളുമായി പത്തു ദിവസത്തിനുള്ളിൽ സർവ്വേ നടത്തും. ചെറുതോണി ഗാന്ധി നഗർ കോളനിവാസികളുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കി പട്ടയം വിതരണം ചെയ്യും. വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിലെ കൈവശക്കാർക്കുള്ള പട്ടയം മുനിസിപ്പൽ ചട്ടങ്ങൾ പ്രകാരം പട്ടയമേളയിൽ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മാപ്പാറ, കക്കയാർ വില്ലേജുകളിലെ ഉറുമ്പിക്കര പ്രദേശത്തെ പട്ടയങ്ങൾ അതിവേഗത്തിൽ വിതരണം ചെയ്യും. പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജിലെ മിച്ചഭൂമിയിലെ അനധികൃത കൈവശവുമായി ബന്ധപ്പെട്ട പട്ടയങ്ങൾ മിച്ചഭൂമിയിലെ സാധ്യതകളുപയോഗിച്ച് വിതരണം ചെയ്യും. വാഗമൺ, ഏലപ്പാറ വില്ലേജുകളിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കും. പെരിയാർ പുഴ പുറമ്പോക്കിലുൾപ്പെട്ട പട്ടയങ്ങൾ അതിവേഗം വിതരണം ചെയ്യും. കുറ്റ്യാർവാലിയിലെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. ഇതിനുള്ള പ്രത്യേക ഉത്തരവ് തയ്യാറാക്കി.
കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികൾ നടപ്പാക്കി വരികയാണ് സർക്കാർ. എല്ലാവർക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, എന്നിവ നൽകാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട് . 64006 പേരാണ് കേരളത്തിൽ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം . സാധാരണക്കാരുടെ അഭിപ്രായങ്ങളും അവകാശങ്ങളും അറിഞ്ഞ് നവ കേരളത്തിന്റെ നിർമാണത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് സർക്കാർ. കേരളം യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും വികസന നേട്ടങ്ങളും ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാനാണ് സർക്കാർ നവകേരള സദസ്സിലൂടെ ശ്രമിക്കുന്നത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.