കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 811.53 കോടിയുടെ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് പാലക്കാട് ജില്ലയിലെ തൃത്താലയിൽ തുടക്കം കുറിച്ചു. 35 കോടി ചെലവിൽ റീബിൽഡ് കേരള ഇനീഷ്യറ്റീവിൽ ഉൾപ്പെടുത്തിയിട്ടുള്ള കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായും, തൃത്താലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ 105 കോടിയുടെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് അതിവേഗത്തിൽ പൂർത്തീകരണത്തിനു തയ്യാറെടുക്കുകയാണ് .109 റോഡുകളുടെ നിർമ്മാണമാണ് മണ്ഡലത്തിൽ പുരോഗമിക്കുന്നത് തൃത്താലയിലെ വിദ്യാഭ്യാസ മേഖലയിൽകഴിഞ്ഞ രണ്ടര വർഷമായി 49 ൽ അധികം കോടി രൂപയാണ് എത്തിയത് . തൃത്താല ഗവ. കോളേജിൽ 8.26 കോടി രൂപയ്ക്ക് പുതിയ ബ്ലോക്ക് നിർമ്മിച്ചു.562 ഹെക്ടറിലാണ് തൃത്താലയിൽ പുതുതായി കൃഷി ആരംഭിച്ചത്, അടുത്ത അധ്യയന വർഷത്തിൽ തൃത്താലയിൽ നഴ്സിംഗ് കോളേജ് പ്രവർത്തനം ആരംഭിക്കുകയാണ്. തൃത്താലയിൽ വികസന വിസ്മയം തീർക്കുന്നതിൽ കിഫ്ബി വലിയ പങ്ക് വഹിക്കുന്നുണ്ട് . എല്ലാ വീടുകലിലേക്കും കുടിവെള്ളമെത്തിക്കാൻ സാധിക്കുന്ന 307 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് മണ്ഡലത്തിൽ നടപ്പാക്കുന്നത്. നവകേരള മാതൃകയിൽ അതിവേഗ വികസന പാതയിലാണ് തൃത്താല.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.