മന്ത്രി റോഷി അഗസ്റ്റിൻ
കാട്ടാക്കട നിയോജക മണ്ഡലം
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, കഴിഞ്ഞ ഒന്നര വർഷത്തിനിടെ 48 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി. ശേഷിച്ച കുടുംബങ്ങൾക്കും രണ്ടുവർഷത്തിനകം കുടിവെള്ളം ലഭ്യമാക്കും. ഇതിനു മുൻപ് 17 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് മുൻപ് കുടിവെള്ളം ലഭിച്ചിരുന്നത്. എല്ലാവർക്കും ശുദ്ധജലം എന്ന സർക്കാർ ലക്ഷ്യമാണ് ഇതിലൂടെ പ്രാവർത്തികമാക്കാൻ പോകുന്നത്. രണ്ടുവര്‍ഷത്തിനകം കേരളത്തിലെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഭൂഗര്‍ഭ ജലനിരപ്പ് താഴുകയും കടലിന്റെ ജലനിരപ്പ് ഉയര്‍ന്നുവരികയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അതിനാൽ തന്നെ, ശുദ്ധജല ലഭ്യത അനിവാര്യമാണ്. ജലസേചന സൗകര്യം ഒരുക്കുന്നതിനായി കിഫ്ബിയിലൂടെ 595 കോടി രൂപയും അമൃത് പദ്ധതിയിലൂടെ 243 കോടി രൂപയും നബാര്‍ഡിലൂടെ 43 കോടി രൂപയുമാണ് ചിലവിട്ടത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.