പീരുമേട് മണ്ഡലം
മന്ത്രി ജെ ചിഞ്ചുറാണി
സ്ത്രീ ശാക്തീകരണത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം . സ്ത്രീധന -ഗാര്‍ഹിക പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായ ഇടപെടല്‍ നടത്തി ക്രമസമാധാന പരിപാലനത്തില്‍ കേരളം മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും നടക്കുന്ന കുറ്റകൃത്യങ്ങളില്‍ എത്രയും വേഗം നിയമത്തിനു മുൻപിലേക്ക് എത്തിക്കുന്നതൂണും സംസ്ഥാനം മുന്നിലാണ്. അഴിമതി രഹിത മാതാനിരപേക്ഷിത കേരളം കെട്ടി പടുത്തുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു കേരളീയം. 25 ഓളം സെമിനാറുകള്‍ നടത്തി അവയില്‍ നിന്ന് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ നവകേരള നിര്‍മ്മിതിയുടെ ശിലാഫലകങ്ങളായി.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മന്ത്രി സഭ ഒന്നാകെ 140 നിയമ സഭ മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സിനെ ഓരോ വേദിയിലും വരവേല്‍ക്കുന്നത് ആയിരങ്ങള്‍ ആണ്.എല്ലാവര്ക്കും വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കാണ് സര്‍ക്കാര്‍ യാത്ര ചെയ്യുന്നത്. കോവിഡ് മഹാമാരി കാലത്തു ആരോഗ്യരംഗത്ത് ലോകത്തിനു മാതൃക ആയ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവച്ചത്.രാജ്യത്തിന് മാതൃകയായ കര്‍ഷക കടാശ്വാസ കമ്മീഷന് കൊണ്ട് വന്ന ആദ്യ സംസ്ഥാനമാണ് കേരളം.
രാജ്യത്ത് ഒട്ടാകെ വിലക്കയറ്റം ഉണ്ടായി മറ്റു സംസഥാനങ്ങള്‍ പകച്ചു നില്ക്കുമ്പോള് ഒരേ സമയം കര്‍ഷകരെയും ഉപഭോക്താക്കളെയും കണക്കിലെടുത്തു വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. പാലില്‍ സ്വയം പര്യപ്തത കൈ വരുന്നതില്‍ 90 ശതമാനം വിജയം സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു.ഒരു വര്‍ഷത്തിനുള്ളില്‍ അത് സമ്പൂര്‍ണ സ്വയംപര്യാപ്തത കൈവരിക്കും. പശുവിനെ വാങ്ങാന്‍ എടുക്കുന്ന ലോണ്‍ പലിശരഹിതമാക്കുവാനുള്ള നടപടികളും സര്‍ക്കാര്‍ കൈകൊണ്ടു വരുകയാണ്
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.