മന്ത്രി വി. അബ്ദുറഹിമാൻ
മാവേലിക്കര മണ്ഡലം
കേരള സമൂഹത്തെ വികസന പാതയിൽ മുന്നോട്ട് നയിക്കുന്നത് സുതാര്യവും അഴിമതി രഹിതവുമായ ഭരണ സംവിധാനം. കേരള രൂപീകരണത്തിനു ശേഷം കായിക മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം തുക അനുവദിച്ചത് കഴിഞ്ഞ 7 വര്‍ഷക്കാലമാണ് . 1700 കോടി രൂപയുടെ വികസന പ്രവർത്തനമാണ് കായിക മേഖലയിൽ നടക്കുന്നത്. വികസന പദ്ധതികൾക്കൊപ്പം ക്ഷേമ പദ്ധതികൾക്കും സർക്കാർ മുൻഗണന നൽകുന്നു.
ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫയൽ അദാലത്തുകൾ നടത്തി. മത്സ്യത്തൊഴിലാളികൾക്കായി തീരസദസും വന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന സൗഹൃദ സദസും നടത്തി. പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ നടത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വികസന പ്രശ്നങ്ങളും തടസങ്ങളും ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും മേഖലാതല അവലോകന യോഗങ്ങൾ നടത്തി.
പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി. 48000 ത്തിലധികം ക്ലാസ് മുറികൾ ഹൈടെക്കായി മാറി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കേരളത്തിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും നിരവധി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ നടക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം എന്നിവയിലും ശ്രദ്ധേയമായ മുന്നേറ്റം നേടാനായി. ദേശീയ പാത വികസനം, മലയോര ഹൈവേ, എയർപോർട്ടുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.