ഉടുമ്പന്‍ചോല നിയോജകമണ്ഡലം
മന്ത്രി ജി.ആര്‍ അനില്‍
നാടിന്റെ സര്വ്വോന്മുഖമായ വികസനപ്രവർത്തനങ്ങളുടെ അതിവേഗ പാതയിലാണിന്നു കേരളം. അടിസ്ഥാന സൗകര്യ വികസനത്തിനായി 82,000 കോടി രൂപയാണ് ചെലവഴിച്ചത്. ഇടുക്കിയടക്കമുള്ള മലയോര മേഖലയിലെ പട്ടയപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം 35095 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടുമ്പന്‍ചോലയില്‍ 7637 പട്ടയങ്ങളാണ് ഈ കാലയളവില്‍ വിതരണം ചെയ്തത്. 2024 ജനുവരിയില്‍ ഇടുക്കിയില്‍ നടക്കുന്ന പട്ടയമേളയില്‍ 4115 കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യും. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സകല മേഖലയിലും കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ മുമ്പെങ്ങുമില്ലാത്ത വികസനം സംസ്ഥാനത്തുണ്ടായി.
റേഷന്‍ കാര്‍ഡ് നിയമങ്ങള്‍ ഉദാരമാക്കുക വഴി ഭക്ഷ്യധാന്യം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 366397 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു. ഇടുക്കി ജില്ലയില്‍ മാത്രം 2579 എ.എ.വൈ മുന്‍ഗണനാ കാര്‍ഡും 8030 ബി.പി.എല്‍ റേഷന്‍ കാര്‍ഡും കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ വിതരണം ചെയ്തു. സംസ്ഥാനത്ത് അടുത്ത മാസത്തോടു കൂടി 50,000 മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ 1375 റേഷന്‍ കാര്‍ഡുകള്‍ ഇടുക്കി ജില്ലയില്‍ വിതരണം ചെയ്യാനുള്ളതാണ്. അന്യ സംസ്ഥാനത്ത് നിന്നും വന്ന് ഇടുക്കി ജില്ലയില്‍ താമസിക്കുന്ന 274 പേര്‍ക്കും കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ റേഷന്‍ കാര്‍ഡുകള്‍ നല്‍കി.
അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വെറും 0.7 ശതമാനം മാത്രമാണ് കേരളത്തിലെ അതിദാരിദ്ര്യ നിരക്ക്. 2025 നവംബർ ഒന്ന് ആകുമ്പോഴേക്കും എല്ലാവരെയും അതിദാരിദ്ര്യ പട്ടികയിൽ നിന്ന് മുക്തരാക്കുകയാണ് ലക്ഷ്യം.കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ കിഫ്ബി വഴി 82,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു .
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.