പൂഞ്ഞാര്‍ മണ്ഡലം
മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നതോടെ കാര്‍ഷിക വിനോദ സഞ്ചാരമേഖലയില്‍ പുരോഗതിയുണ്ടാകും.13 ജില്ലകളിലൂടെ കടന്ന് പോകുന്ന 1800 ഓളം കിലോമീറ്റര്‍ നീളുന്നതാണ് മലയോര ഹൈവേ. കോട്ടയം ജില്ലയില്‍ ഏഴര കിലോമീറ്റര്‍ ദൂരത്തില്‍ പ്ലാച്ചേരി മുതല്‍ കരിങ്കല്‍മൊഴി വരെയാണ് മലയോര ഹൈവേ. നിലവിൽ 34.51 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്.
ഈ രണ്ടര വര്‍ഷക്കാലം കൊണ്ട് പൂഞ്ഞാര്‍ മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസനങ്ങള്‍ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
രണ്ട് വര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിലൂടെ 11 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ നേടിയത്. ഏഴര വര്‍ഷക്കാലം കൊണ്ട് സാങ്കേതികപരമായ വിദ്യകളും നൂതനമായ ആശയവുമെല്ലാം സര്‍ക്കാര്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിച്ചാണ് മുന്നേറുന്നത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.