പാലാ നിയോജകമണ്ഡലം
മന്ത്രി ആന്റണി രാജു
സംസ്ഥാന സർക്കാർ പൊതുഗതാഗത രംഗത്ത് കൊണ്ടുവന്നത് സമാനതകളില്ലാത്ത മാറ്റം. കെ. എസ് . ആർ. ടി. സി യിലെ ജീവനക്കാരുടെ സംരക്ഷണം മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടപ്പിലാക്കിയിട്ടുളളത്. ജീവനക്കാർക്ക് കുടിശ്ശിക തീർത്ത് ശമ്പളം വിതരണം ചെയ്യാൻ സാധിച്ചു. ശമ്പള പരിഷ്‌കരണം, എംപാനൽ ജീവനകാരുടെ പുനർനിയമനം എന്നിവ യാഥാത്ഥ്യമാക്കി. സ്വിഫ്റ്റ് ബസ്, ഇലക്ട്രിക് ബസ്, കുറഞ്ഞ ചെലവിൽ ബജറ്റ് ടൂറിസം, ഗ്രാമവണ്ടി, സ്മാർട്ട് ലൈസൻസ്, എഐ ക്യാമറുകൾ സ്ഥാപിക്കൽ തുടങ്ങി പൊതു ഗതാഗത രംഗത്ത് കലാനുസൃതമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്.
ഓഖി, കോവിഡ്, നിപ, കാലവർഷകെടുതി തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു.
കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ അധ്യായം കുറിച്ചു കൊണ്ട് മഞ്ചേശ്വരത്തു നിന്നും തുടങ്ങിയ യാത്രയ്ക്ക് സമാനകളില്ലാത്ത പൊതുജന സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 7633 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നു നൽകാനായത്. നിർമാണ രംഗത്തെ തൊഴിലാളികൾക്ക് രാജ്യത്ത് ഏറ്റവും അധികം വേതനം നൽകുന്ന സംസ്ഥാനമാണ് കേരളം.
താലൂക്ക്, ജില്ലാ തലത്തിലുമെല്ലാം പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് മന്ത്രിമാർ നേരിട്ടെത്തി സമയബന്ധിതമായി ഫയലുകളിൽ തീർപ്പുകൽപ്പിക്കുന്ന രീതിയിൽ അദാലത്തുകൾ സംഘടിപ്പിക്കാനായി. തീരദേശ മേഖലയിലെയും വനമേഖലയിലേയും പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാർ നേരിട്ടെത്തി പരിഹാര അദാലത്തുകൾ സംഘടിപ്പിച്ചു.
കിഫ്ബി മുഖാന്തിരം ലക്ഷ്യം വെച്ചതിൽ അധികമുള്ള അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി. ആരോഗ്യ മേഖലിൽ ലോകത്തിന് മുന്നിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കാനായത്. പൊതു വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക മികവും ഉയർത്താനായി.സാമൂഹ്യ ക്ഷേമ പെൻഷനുകൾ 1600 രൂപയിലേക്ക് ഉയർത്താനും സർക്കാരിന് സാധിച്ചു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.