മുഖ്യമന്ത്രി പിണറായി വിജയൻ
ഹരിപ്പാട് മണ്ഡലം
സംസ്ഥാന ആഭ്യന്തര വളർച്ച നിരക്ക് ഉയർച്ചയിൽ. 2016-ൽ 9.6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17.6 ശതമാനമായി ഉയർന്നു. തനത് വരുമാനത്തിലും വലിയ പുരോഗതിയാണ്. 2016 -ൽ 25 ശതമാനം ആയിരുന്നത് ഇപ്പോൾ 67 ശതമാനമായി വർദ്ധിച്ചു. ഇത് സാമ്പത്തിക മേഖലയുടെ മികവാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആകെ റവന്യൂ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 67 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ നിന്നാണ്. എന്നാൽ ഈ വർഷമായപ്പോൾ ചിലവുകളുടെ 71 ശതമാനവും സംസ്ഥാനത്തിന് വഹിക്കേണ്ടതായി വരുന്നു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതത്തിന്റെ ദേശീയ ശരാശരി 45 ശതമാനം ആണെന്നിരിക്കെയാണിത്. പ്രതിശീർഷ വരുമാനം 2016-ൽ 1.48 ലക്ഷം രൂപയായിരുന്നത് ഈ വർഷം 2.28 ലക്ഷം കോടി രൂപയായി ഉയർന്നു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.