എം.ബി. രാജേഷ്
ചങ്ങനാശ്ശേരി
സർക്കാർ ജോലി ലഭിക്കുമെന്ന് ഉറപ്പുള്ള ഏക സംസ്ഥാനമായി കേരളം മാറി. ഒരുവർഷം കൊണ്ട് ഇന്ത്യയിൽ 26 സംസ്ഥാനങ്ങളിൽ പി.എസ്.സി വഴി നിയമനം നടത്തിയത് ആകെ 19146 ആണ്. എന്നാൽ കേരളത്തിൽ ഒരുവർഷം കൊണ്ട് 15644 നിയമനങ്ങൾ സർക്കാർ നടത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേമ പെൻഷനുകൾ നൽകുന്ന സംസ്ഥാനം കേരളമാണ്. സർക്കാർ ഏഴര കൊല്ലം കൊണ്ട് 57603 കോടി രൂപ പെൻഷൻ ഇനത്തിൽ മാത്രം ചെലവഴിച്ചു. 20 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനവും കേരളമാണ്.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം 2025 ൽ മാർച്ചിൽ പൂർത്തിയാക്കും. 5580 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി വഴി ചെലവാക്കിയത്. ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും യാഥാർത്ഥ്യമായി. ജലജീവൻ പദ്ധതിയിൽ 55 ശതമാനമാണ് കേരള സർക്കാർ വിനിയോഗിക്കുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിനായി 86,000 കോടി രൂപയാണ് കിഫ്ബി വഴി വിനിയോഗിച്ചത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.