പാലക്കാട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി ഉടൻ പ്രവർത്തനമാരംഭിക്കും . ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ കേരളത്തിലാണ്. വിദ്യാർത്ഥികളുടെ കണ്ടെത്തലുകൾ ശരിയായ രീതിയിൽ വ്യാവസായികമായി മാറ്റുന്നതിന് വേണ്ട സൗകര്യം ഒരുക്കുകയാണ് സർക്കാർ . ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രായോഗികമാക്യങ്ങൾ വരുത്താൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ആദ്യത്തെ ഗ്രീൻ ഇന്നവേറ്റീവ് സെന്റർ പാലക്കാട് ആണ് ആരംഭിക്കാൻ പോകുന്നത്. ആദ്യ സ്വകാര്യ വ്യവസായ പാർക്കും പാലക്കാടാണ്. പ്രസവ സമയത്ത് രക്തസ്രാവം മൂലം ഉണ്ടാവുന്ന മരണം ഒഴിവാക്കുന്നതിനുള്ള ഉപകരണം, കിടപ്പ് രോഗികൾക്ക് ആവശ്യമായ കിടപ്പുപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന യൂണിറ്റുകൾ പാലക്കാടാണ് വരുന്നത്. തൃത്താല മണ്ഡലത്തിൽ ഏറെക്കാലമായി പ്രശ്നത്തിലുണ്ടായിരുന്ന മൂന്ന് കോളനികളുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഒരു വിജ്ഞാന, വ്യവസായ മേഖലയൽ പ്രാധാന്യം നൽകുന്ന, സമൂഹത്തിലേക്ക്, വികസിത രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.