ഒരു വർഷത്തേക്ക് നാടൻ കലകളിൽ പരിശീലനം നേടുന്നതിന് 10 മുതൽ 17 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പന്റ് നൽകുന്നു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യം. മുൻകാലങ്ങളിൽ സ്‌റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

www.keralafolklore.org ൽ അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും നിർദ്ദിഷ്ട രേഖകളും സഹിതം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ പി ഒ, കണ്ണൂർ - 670 011 എന്ന വിലാസത്തിൽ നവംബർ 30 നകം ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo