2025-26 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായി പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായി പഠിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്പിന് അപേക്ഷിക്കാം.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായിരിക്കണം. 1,000 രൂപയാണ് സ്കോളർഷിപ്പ്. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്കും അപേക്ഷിക്കാം. www.mwdscholarship.kerala.gov.in മുഖേന അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും സഹിതം വിദ്യാർഥി പഠിച്ചിരുന്ന സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 10. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, 0471-2300523, 24, 2302090.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-11-2026