കുടുംബശ്രീ @ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥിനികളെ ചേര്‍ത്ത് രൂപീകരിക്കുന്ന ഗ്രൂപ്പിന് ആകര്‍ഷകമായ പേരും ലോഗോയും ക്ഷണിക്കുന്നു. സംസ്ഥാനത്തെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 

ക്രിയേറ്റീവ് ഫീല്‍ഡ്, ടെക്‌നോളജി, സേവന-ഉല്‍പ്പാദന മേഖല എന്നിവയെ അടിസ്ഥാനമാക്കി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നൈപുണ്യ പരിശീലനത്തിനും സ്വന്തം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സാമൂഹ്യ പങ്കാളിത്തത്തിനും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരമൊരുക്കുന്നതാണ് കുടുംബശ്രീയുടെ ഈ പദ്ധതി. ആശയരൂപീകരണം മുതല്‍ വിപണനം വരെ എല്ലാ ഘട്ടങ്ങളിലും കുടുംബശ്രീയുടെ പിന്തുണയും ധനസഹായവും വിദ്യാര്‍ത്ഥിനികള്‍ക്ക് ഉണ്ടാകും. 

പേര്, ലോഗോ എന്നിവയ്ക്ക് പ്രത്യേക സമ്മാനമുണ്ടാകും. വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്നതിനായി പഠിക്കുന്ന സ്ഥാപനം/വകുപ്പ് മേലധികാരിയുടെ സാക്ഷ്യപത്രവും എന്‍ട്രികള്‍ക്കൊപ്പം നല്‍കണം. എന്‍ട്രികള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയിലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 16.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo