'വിജ്ഞാന സമ്പദ് വ്യവസ്ഥ' കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ചു സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുള്ള പുതിയ വികസന മാതൃകയാണ്. 2022-23 ലെ സമീപകാല ബജറ്റിലൂടെ, വളർച്ചയും വികസനവും വർദ്ധിപ്പിക്കുന്നതിനായി അറിവ് സൃഷ്ടിക്കുകയും ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സമ്പദ്വ്യവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനുള്ള നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്.
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ പ്രഥമ സ്ഥാനം നിലനിർത്തുന്നതു സംസ്ഥാനം നീതിപൂർവകമായ വളർച്ചയുടെ പാതയിലാണെന്നതിന്റെ ഉത്തമ ഉദാഹരമാണ്.സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി രൂപപ്പെടുന്നതിനും പുനഃസംഘടിപ്പിയ്ക്കുന്നതിനുമുള്ള മാതൃക കേരള ബജറ്റിന്റെ ഭാഗമാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതിയായ നോളജ് ഇക്കണോമി മിഷന്റെ കീഴിലുള്ള നിരവധി സംരംഭങ്ങൾക്കൊപ്പം വിജ്ഞാന സമ്പദ്വ്യവസ്ഥ പൂർണ്ണമായി നേടുന്നതിനാവശ്യമായ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ , ശക്തമായ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ, ആഗോള വിനിമയം സ്വാംശീകരിക്കാൻ കഴിയുന്ന തുറന്നതും സ്വതന്ത്രവുമായ സാമ്പത്തിക അന്തരീക്ഷം എന്നിവ ഉൾകൊള്ളുന്ന വികസന ദൗത്യങ്ങൾ കേരളം ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറെ പ്രാധാന്യത്തോടെയാണ് ബജറ്റ് വീക്ഷിച്ചത്.
വിജ്ഞാന സമൂഹത്തിലേക്കുള്ള ചുവടുവെയ്പ്പുകൾ കേരളം ആരംഭിച്ചു കഴിഞ്ഞു. യുവസംരംഭകർക്ക് സംരംഭങ്ങൾ ആരംഭിച്ച് വിജ്ഞാന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി നാല് സയൻസ് പാർക്കുകൾ, തെക്ക്-വടക്ക് ദേശീയ പാതയോരത്ത് നാല് ഐടി ഇടനാഴികൾ, 20 മൈക്രോ ഐടി പാർക്കുകൾ, എല്ലാ ജില്ലകളിലും നൈപുണ്യ പാർക്കുകൾ എന്നിവ സ്ഥാപിക്കും. എൻജിനീയറിങ്, പോളിടെക്നിക്, ഐ.ടി.ഐ , ആർട്സ് ആന്റ് സയൻസ് കോളേജുകൾ എന്നിവയോടു ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകളും സ്മാർട്ടപ്പുകളും ആരംഭിച്ച് പഠനത്തോടൊപ്പം പരിശീലനവും വരുമാനവും ഉറപ്പാക്കുന്ന സംവിധാനം സജ്ജീകരിക്കും.
സർവകലാശാലാ ക്യാമ്പസുകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുന്നതിന് ബജറ്റ് മുൻഗണന നൽകുന്നുണ്ട്. കണ്ടുപിടിത്തങ്ങൾ പ്രായോഗിക ജീവിതത്തിന് ഉതകും വിധം രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ട്രാൻസ്ലേഷണൽ ഗവേഷണം. ഒരു സർവകലാശാലയ്ക്ക് 20 കോടിരൂപ വീതം ആകെ 200 കോടി രൂപ ചെലവു കണക്കാക്കുന്നു. സ്വന്തമായി പുതിയ കോഴ്സുകൾ വിഭാവനം ചെയ്ത നടപ്പാക്കുന്നതിന് ബജറ്റ് തുക വകയിരുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്റ്ററൽ കോളർഷിപ്പുകളായി 150 ഗവേഷണ സ് കോളർഷിപ്പുകൾ, യൂണിവേഴ്സിറ്റികളിൽ അധികമായി 1500 പുതിയ ഹോസുൽ മുറികൾ, വിദേശ വിദ്യാർഥികൾക്കായുള്ള 250 ഇന്റർനാഷണൽ ഹോസ്തൽ മുറികൾ എന്നിവയും ബജറ്റ് നിർദ്ദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ലോകനിലവാരത്തോടു കിടപിടിക്കത്തക്കവിധം ഉയരുമ്പോൾ കേരളം - വിദേശവിദ്യാർഥികൾക്ക് ആകർഷണ കേന്ദ്രമായി മാറും. സംസ്ഥാനത്തിലെ സർവകലാശാലകളും കോളേജുകളും വൈജ്ഞാനിക അന്തരീക്ഷത്തിന്റെ പുതിയൊരു ലോകം സൃഷ്ടിക്കും.
തൊഴിൽ നൈപുണ്യം തൊഴിൽ ലഭ്യതയ്ക്ക് അനുപേക്ഷണീയമായ സാഹചര്യത്തിൽ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ നിർമ്മിക്കും. ഓരോ പാർക്കിനും ആവശ്യമായ 10-15 ഏക്കർ ഭൂമി കിഫ്ബി വഴി ലഭ്യമാക്കും. - ജില്ലാ നൈപുണ്യ വികസന പാർക്കുകൾക്കു വേണ്ട 350 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും. സ്കിൽ പാർക്കുകളിലെ പകുതിസ്ഥലം വൈദഗ്ധ്യം തെളിയിച്ച പ്രമുഖ സ്ഥാപനങ്ങൾക്കാണ്. സ്കിൽ കോഴ്സുകൾ ഏറ്റെടുക്കുന്നതിന് ആർട്സ് ആന്റ് സയൻസ് കോളേജുകൾ,പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവയ്ക്കു പ്രോത്സാഹനം നൽകും. കെ-ഡിസ്കമായി സഹകരിച്ച് കോഴ്സുകൾ ഏറ്റെടുക്കുന്ന സ്ഥാപന ങ്ങൾക്ക് ധനസഹായമായി 140 കോടി രൂപ ബജറ്റ് വകയിരുത്തുന്നു.
മെഡിക്കൽ സംരംഭക ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് മെഡിക്കൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനങ്ങളെ കൂട്ടിയിണക്കി കൺസോർഷ്യം രൂപീകരിക്കുന്നതിന് ബജറ്റ് വ്യവസ്ഥ ചെയ്യുന്നു. തലസ്ഥാനത്ത് മെഡിക്കൽ ടെക്നോളജി ഇന്നൊവേഷൻ പാർക്ക് സ്ഥാപിക്കുന്നതിന് കിഫ്ബി മുഖേന 100 കോടി രൂപ വകയിരുത്തുന്നുണ്ട്. കെ-ഡിസ്ക് സ്ഥാപിക്കുന്ന കേരള ജീനോം ഡാറ്റാ സെന്റർ ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യ പഠനം, പ്രാഥമിക മേഖലയിലെ ഉത്പാദനം വർധിപ്പിക്കൽ രംഗങ്ങളിൽ ക്രമീകരിക്കും. 500 കോടി - രൂപയുടെ പദ്ധതി നടത്തിപ്പ് ചുമതല കേരള സർവകലാശാലക്കായിരിക്കും. മൈക്രോബയോം രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ബജറ്റ് നിർദ്ദേശി ക്കുന്നു. മനുഷ്യശരീരം, ചർമ്മം, മണ്ണ് എന്നിവയിലെ സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള പഠനം വളരെ പ്രാധാന്യം നേടിത്തരുന്ന ഒരു മേഖലയാണ്. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രയോജനകരമാകുന്ന ഭക്ഷണമോ ഭക്ഷണ പദാർത്ഥമോ ആണ് 'ന്യൂടാസട്ടിക്കൽ'. ഇവയുടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും നിർദ്ദേശമുണ്ട്. ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററാണ് മറ്റൊരു ബജറ്റ് നിർദ്ദേശം. നാളെയുടെ അദ്ഭുത പദാർത്ഥം എന്ന് ഗ്രാഫീൻ അറിയപ്പെടുന്നു. വ്രജത്തേക്കാൾ 40 ഇരട്ടിയും ഉരുക്കിനേക്കാൾ 200 ഇരട്ടിയും ശക്തിയേറിയതും അതീവ സുതാര്യവുമായ പദാർത്ഥമാണ് ഗ്രാഫീൻ.ഇലക്ട്രോണിക്സ്, വ്യവസായം, നിർമ്മാണമേഖലകൾ തുടങ്ങിയ രംഗങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമായ വസ്തുവാണത്. വ്യവസായ വളർച്ചയുടെ നിർണായക ഘടകങ്ങ ളാണ് ഇന്റർനെറ്റ് കണക്ടിവിറ്റി, വൈദ്യുതിയുടെ ലഭ്യത, സിവിൽ ഇൻഫ്രാസ്ട്രക്ചർ, ഗുണനിലവാരമുള്ള ആരോഗ്യപരിപാലന സംവിധാനം, വൃത്തിയുള്ള അന്തരീക്ഷം തുടങ്ങിയവ. ഇക്കാര്യങ്ങളിൽ ഏറെ മുന്നിലാണ് കേരളം. അവ സൗകര്യപ്രദമായി ലഭ്യമാക്കു ന്നതിനാണ് ഐ.ടി ഇടനാഴികൾ, ഐ.ടി ഇടനാഴികളുടെ വിപുലീകരണം ബജറ്റിന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്നാണ്.കൂടുതൽ ഐ.ടി ഇന്നൊവേഷൻ ഇടനാഴികൾ, അവയുടെ വിപുലീകരണം, സാറ്റലൈറ്റ് ഐ.ടി പാർക്കു കൾ തുടങ്ങി ഐ.ടി വികസനത്തിനും ഐ.ടി ഉത്പന്ന ങ്ങളുടെ കയറ്റുമതിക്കും ബജറ്റ് ഊന്നൽ നൽകുന്നു.ഐ.ടി ഇതര വ്യവസായങ്ങളുടെ ഒരു പ്രശ്നം വേണ്ടത പരിശീലനം നേടിയവരുടെ കുറവാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഐ.ടി സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും ആവശ്യമായ പരിശീലനം നൽകും. പരിശീലനച്ചെലവിൽ 5000 രൂപ സർക്കാർ വഹിക്കും. 5000 രൂപ സ്ഥാപനവും. 5000 പേർക്ക് പരിശീലനം നൽകാൻ ലക്ഷ്യമിടുന്നു. ആറ് മാസത്തെ പരിശീലനം കഴിഞ്ഞാൽ അടുത്ത ബാച്ചിന് പരിശീലനം ലഭിക്കും. അതൊരു തുടർ പ്രക്രിയയാണ്.
വിജ്ഞാനം സമൂഹത്തിനു ഗുണകരമാക്കി മാറ്റുകയും അതുവഴി സാമൂഹിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും ശാസ്ത്രീയവും ക്രീയാത്മകവുമായ കർമ്മ പരിപാടികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കി വരികയുമാണ്.കേരളം കണ്ട സമകാലീന വികസന പ്രക്രീയയിൽ ഏറ്റവും മികച്ച വികസന ദൗത്യമാണ് വിജ്ഞാന സമ്പദ് വ്യവസ്ഥ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11
ലേഖനം നമ്പർ: 498