സംസ്ഥാനത്തിന്റെ പൊതുഗതാഗത മേഖലയിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ആദ്യത്തെ ഡിജിറ്റൽ ക്ലോക്ക് റൂം ആണ് കേരളത്തിൽ സജ്ജമാക്കിയിരിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ  തിരുവനന്തപുരം സെൻട്രൽ, ഏറണാകുളം, ആലുവ, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, മൂന്നാർ, അങ്കമാലി, കോട്ടയം എന്നീ ഡിപ്പോകളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ നവീനമായ  ഡിജിറ്റൽ ക്ലോക്ക് റും സംവിധാനം നടപ്പിലാക്കുന്നതിലൂടെ കൈവശമുള്ള ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ്  പരിഹാരമാകുന്നത്. 

പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ക്ലോക്ക് റൂം, മാനുവൽ രേഖപ്പെടുത്തലുകൾ ഒഴിവാക്കി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗതയും കൃത്യതയും ഉറപ്പാക്കുന്നു.ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനത്തിൽ യൂണിക് ഡിജിറ്റൽ ടോക്കൺ / ക്യൂആർ കോഡ് മുഖേന ലഗേജ് സ്വീകരിക്കുകയും തിരിച്ചുനൽകുകയും ചെയ്യുന്നു. ഇതുവഴി ലഗേജുകളുടെ ട്രാക്കിംഗ് എളുപ്പമാകുന്നതോടൊപ്പം, നഷ്ടപ്പെടൽ, മാറിപ്പോകൽ തുടങ്ങിയ സാധ്യതകൾ പൂര്‍ണമായും ഒഴിവാക്കാനാകും. കൂടാതെ, സി.സി.ടി.വി നിരീക്ഷണം, നിശ്ചിത സമയപരിധിയിലുള്ള സുരക്ഷിത സംഭരണം, കൃത്യമായ ഡാറ്റാ റെക്കോർഡിംഗ് എന്നിവയും ഈ സംവിധാനത്തിന്റെ പ്രത്യേകതകളാണ്. കേരളത്തിലെ മറ്റു കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽക്കൂടി ഈ സൗകര്യം വ്യാപിപ്പിക്കും. 

യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയുള്ള ഈ നവീന ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം പൊതുഗതാഗത മേഖലയിലെ സേവന നിലവാരം ഉയർത്തുന്ന സുപ്രധാന ചുവടുവെയ്പ്പാണ്. യാത്രകൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവും വിശ്വാസയോഗ്യവുമായി മാറ്റാൻ ഈ പദ്ധതി സഹായകരമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1933

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo