കൊച്ചി മെട്രോ, വാട്ടർ മെട്രോ,ഇലക്ട്രിക്കൽ ഓട്ടോറിക്ഷ, ട്രെയിൻ, ബസ് ,വിമാനം, തുടങ്ങി എല്ലാ ഗതാഗത മാർഗ്ഗങ്ങളും ഒരുപോലെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നഗരമാണ് കൊച്ചി. ഏറ്റവും മികച്ച സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരത്തിനായുള്ള പുരസ്‌കാരം ഇത്തവണയും കൊച്ചിയെ തേടിയെത്തി.

ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരം എന്ന വിഭാഗത്തിലാണ് കൊച്ചിക്ക് അർബൺ ട്രാൻസ്പോർട്ടിലെ മികവിനുള്ള പുരസ്‌കാരം ലഭിച്ചത്. ഗവൺമെന്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൺ അഫയേഴ്സ് നടത്തുന്ന അർബൺ മൊബിലിറ്റി ഇന്ത്യ 2024 ദേശീയ മത്സരത്തിന്റെ ഭാഗമായ ഈ അംഗീകാരം 2021ലും കൊച്ചിക്ക് ലഭിച്ചിരുന്നു. കെ.എം.ആർ.എൽ ആണ് പുരസ്‌കാരത്തിനായുള്ള എൻട്രി സമർപ്പിച്ചത്.രാജ്യത്താകെയുള്ള നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമുട്ടുള്ള വാർഷിക പരിപാടിയുടെ ഭാഗമായാണ് പുരസ്‌കാരം.

വാട്ടർമെട്രോ, സൈക്കിളുകൾ, ഇ-ഓട്ടോകൾ, ഇ-ബസുകൾ, സൗരോർജ്ജ പദ്ധതികൾ,ഇ-ഫീഡർ, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ പൊതുഗതാഗതരംഗത്ത് പ്രയോജനപ്പെടുത്തുന്നതിൽ കെഎംആർഎല്ലിന്റെ പ്രവർത്തനങ്ങളും നേട്ടത്തിലേക്ക് നഗരത്തെയെത്തിച്ചു. രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏക നഗരമാണ് കൊച്ചി.

മികച്ച സുരക്ഷയും സുരക്ഷാസംവിധാനവുമുള്ള നഗരമായി ഗാന്ധിനഗറിനെ തെരഞ്ഞെടുത്തു, മികച്ച ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റമുള്ള നഗരമായി സൂറത്തും ഏറ്റവും നൂതനമായ ഫിനാൻസിങ് മെക്കാനിസമുള്ള നഗരമായി ജമ്മു, ഗതാഗതത്തിൽ പൊതുജനപങ്കാളിത്തത്തിന്റെ മികച്ച റെക്കോർഡുള്ള നഗരം,മികച്ച മൾട്ടിമോഡൽ ഇന്റഗ്രേഷനുള്ള മെട്രോ റയിൽ നഗരം എന്നിങ്ങനെ രണ്ട് അവാർഡുകളുമായി ബെംഗളുരു, മികച്ച പാസഞ്ചർ സേവനങ്ങളുള്ള മെട്രോ റയിലായി മുംബൈയും തെരഞ്ഞെടുക്കപ്പെട്ടു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-22 12:06:00

ലേഖനം നമ്പർ: 1570

sitelisthead