ഇന്ത്യയിലെ മികച്ച ഫ്ലൈയിംഗ് ട്രെയിനിംഗ് അക്കാദമിയായി കേരള സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ റാങ്കിങ്ങിലാണ് ഈ അഭിമാന നേട്ടം സ്ഥാപനം സ്വന്തമാക്കിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം പരിശീലനത്തിലും സുരക്ഷയിലും ഉയർന്ന നിലവാരമാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് അക്കാദമി കൈവരിച്ചത്. ഈ കാലയളവില്‍ ഇവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 25 പേര്‍ക്കാണ് കൊമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ചത്. ഇതില്‍ അഞ്ച് പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
പരിശീലനങ്ങള്‍ക്ക് മിതമായ ഫീസ് മാത്രം ഈടാക്കുന്നതും സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പും ഇത്തരമൊരു നേട്ടത്തിന് കരുത്തായിട്ടുണ്ട്. കേരളത്തിലെ വ്യോമയാന മേഖലയുടെ വികസനത്തിന് ഊര്‍ജ്ജം പകരുന്നതാണ് റാങ്കിങ്ങിലെ മികച്ച പ്രകടനം
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-10 14:49:06
ലേഖനം നമ്പർ: 1885