കാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കാരുണ്യ സ്പർശം - സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്' പദ്ധതി വിപുലീകരിച്ചു. ഇതോടെ, സംസ്ഥാനത്തുടനീളം ആകെ 72 കാരുണ്യ സ്പർശം കൗണ്ടറുകൾ പ്രവർത്തനക്ഷമമായി. 

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന ഈ പദ്ധതി 2024 ഓഗസ്റ്റ് 29-നാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലാണ് കൗണ്ടറുകൾ ആരംഭിച്ചത്. പദ്ധതിയുടെ വിജയത്തെ തുടർന്ന്, 58 പുതിയ കൗണ്ടറുകൾ കൂടി ഉൾപ്പെടുത്തിയാണ് നിലവിൽ 72 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ.) ആണ് പദ്ധതി നടപ്പാക്കുന്നത്.

കാരുണ്യ സ്പർശം കൗണ്ടറുകൾ മുഖേന കാൻസർ രോഗികൾക്ക് വിലകൂടിയ മരുന്നുകൾ സീറോ പ്രോഫിറ്റ് നിരക്കിലാണ് ലഭ്യമാക്കുന്നത്. ലാഭരഹിതമായി 90 ശതമാനത്തിലേറെ വില കുറച്ചാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. നിലവിൽ 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ഈ കൗണ്ടറുകൾ വഴി ലഭ്യമാണ്. ഇതുവരെ വിപണിമൂല്യമായി 6.88 കോടി വില വരുന്ന മരുന്നുകൾ 2.26 കോടി നിരക്കിൽ രോഗികൾക്ക് ലഭ്യമാക്കാൻ സാധിച്ചു. ഇതിലൂടെ ജനങ്ങൾക്ക് ആകെ 4.62 കോടി രൂപയുടെ ആനുകൂല്യമാണ് ലഭിച്ചത്.

കാൻസർ മരുന്നുകൾക്ക് പുറമെ, അവയവമാറ്റ ശസ്ത്രക്രിയകൾക്കാവശ്യമായ വിലകൂടിയ മരുന്നുകൾ കൂടി സീറോ പ്രോഫിറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിലൂടെ മറ്റ് ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സാ ചെലവും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സാധിക്കും.

കാരുണ്യ സ്പർശം കൗണ്ടറുകളുള്ള കാരുണ്യ ഫാർമസികളുടെ പട്ടിക:

തിരുവനന്തപുരം ജില്ല
1. തിരുവനന്തപുരം മെഡിക്കൽ കോളേജ്
2. സാമൂഹികാരോഗ്യ കേന്ദ്രം കല്ലറ
3. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര (24 മണിക്കൂർ)
4. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തൈക്കാട്. (24 മണിക്കൂർ)
5. താലൂക്കാശുപത്രി, വർക്കല,
6. ജില്ലാ ആശുപത്രി, പേരൂർക്കട.
7. കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രി, വലിയതുറ.
8. താലൂക്കാശുപത്രി, ഫോർട്ട്.
9. ജില്ലാ ആശുപത്രി, നെടുമങ്ങാട്.
10. ജനറൽ ആശുപത്രി, തിരുവനന്തപുരം
11. താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രി, പാറശ്ശാല.

കൊല്ലം ജില്ല
12. കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി
13. താലൂക്കാശുപത്രി, കൊട്ടാരക്കര.
14. താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രി, കരുനാഗപ്പള്ളി
15. താലൂക്കാശുപത്രി, കടക്കൽ.
16. താലൂക്കാശുപത്രി, പുനലൂർ.
17. മെഡിക്കൽകോളേജ് ആശുപത്രി, പാരിപ്പള്ളി
18. താലൂക്കാശുപത്രി, നെടുങ്കോലം

പത്തനംതിട്ട ജില്ല
19. പത്തനംതിട്ട ജനറൽ ആശുപത്രി
20. താലൂക്കാശുപത്രി, തിരുവല്ല.
21. മെഡിക്കൽകോളേജ് ആശുപത്രി, കോന്നി

ആലപ്പുഴ
22. ആലപ്പുഴ മെഡിക്കൽ കോളേജ്
23. ജനറൽ ആശുപത്രി, ആലപ്പുഴ
24. താലൂക്കാശുപത്രി, ചെങ്ങന്നൂർ
25. താലൂക്കാശുപത്രി, കായംകുളം
26. താലൂക്കാശുപത്രി, ഹരിപ്പാട്
27. താലൂക്കാശുപത്രി, ചേർത്തല
28. ജില്ലാ ആശുപത്രി, മാവേലിക്കര

കോട്ടയം ജില്ല
29. കോട്ടയം മെഡിക്കൽ കോളേജ്
30. ജില്ലാ ആശുപത്രി കോട്ടയം.
31. ജനറൽ ആശുപത്രി, പാല,
32. താലൂക്കാശുപത്രി, വൈക്കം.
33. ജനറൽ ആശുപത്രി, ചങ്ങനാശ്ശേരി.

ഇടുക്കി ജില്ല
34. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി

എറണാകുളം ജില്ല
35. എറണാകുളം മെഡിക്കൽ കോളേജ്
36. ജനറൽ ആശുപത്രി, എറണാകുളം.
37. താലൂക്കാശുപത്രി, നോർത്ത് പരവൂർ.
38. താലൂക്കാശുപത്രി, പെരുംമ്പാവൂർ.
39. താലൂക്കാശുപത്രി, അങ്കമാലി.

തൃശൂർ ജില്ല
40. തൃശൂർ മെഡിക്കൽ കോളേജ്
41. താലൂക്കാശുപത്രി, ചാലക്കുടി.
42. ജനറൽ ആശുപത്രി, തൃശൂർ.

പാലക്കാട് ജില്ല
43. പാലക്കാട് ജില്ലാ ആശുപത്രി
44. താലൂക്കാശുപത്രി, ഒറ്റപ്പാലം.
45. താലൂക്കാശുപത്രി, പട്ടാമ്പി.
46. താലൂക്കാശുപത്രി, മണ്ണാർക്കാട്.

മലപ്പുറം ജില്ല
47. മലപ്പുറം തിരൂർ ജില്ലാ ആശുപത്രി
48. മെഡിക്കൽ കോളേജ് ആശുപത്രി, മഞ്ചേരി.
49. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൊന്നാനി.
50. സാമൂഹികാരോഗ്യകേന്ദ്രം, എടവണ്ണ
51. ജില്ലാശുപത്രി, നിലമ്പൂർ
52. താലൂക്കാശുപത്രി, മലപ്പുറം
53. താലൂക്കാശുപത്രി, തിരൂരങ്ങാടി

കോഴിക്കോട് ജില്ല
54. കോഴിക്കോട് മെഡിക്കൽ കോളേജ്
55. ബീച്ച് ആശുപത്രി, കോഴിക്കോട്.
56. ജില്ലാ ആശുപത്രി, വടകര.
57. താലൂക്കാശുപത്രി, ബാലുശ്ശേരി.
58. താലൂക്കാശുപത്രി, പേരാമ്പ്ര
59. താലൂക്കാശുപത്രി, കൊയിലാണ്ടി.
60. താലൂക്കാശുപത്രി, താമരശ്ശേരി.

വയനാട് ജില്ല
61. മാനന്തവാടി ജില്ലാ ആശുപത്രി
62. താലൂക്കാശുപത്രി, സുൽത്താൻ ബത്തേരി
63. ജനറൽ ആശുപത്രി, കൽപ്പറ്റ.

കണ്ണൂർ ജില്ല
64. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
65. ജില്ലാ ആശുപത്രി, കണ്ണൂർ.
66. താലൂക്കാശുപത്രി, പയ്യന്നൂർ.
67. താലൂക്കാശുപത്രി, കൂത്തുപറമ്പ്.
68. താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രി, തളിപ്പറമ്പ്
69. സാമൂഹികാരോഗ്യകേന്ദ്രം, പാനൂർ.
70. ജനറൽ ആശുപത്രി, തലശ്ശേരി.

കാസർഗോഡ് ജില്ല
71. കാസർഗോഡ് ജനറൽ ആശുപത്രി
72. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-15 10:36:13

ലേഖനം നമ്പർ: 1915

sitelisthead