ആയുഷ് മേഖലയിൽ ശ്രദ്ധേയമായ  മുന്നേറ്റം നടത്തി കേരളം. ആയുഷ് ഒ.പി. വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തിലാണെന്നു നീതി   ആയോഗിന്റെ അവലോകന റിപ്പോർട്ട്.  നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയാണ് ആയൂഷ് മേഖലയിലെ പ്രവർത്തന മികവിനെപ്പറ്റി  ദേശീയതല അവലോകനം  നടത്തിയത്.

ആയുഷ് സേവനങ്ങള്‍ക്കായുള്ള ഒ.പി. വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. ദിവസേന ആയുഷ് ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ  വൻ വർധനവാണ് ഉണ്ടാകുന്നത്. സേവന വിതരണം കൂടുതൽ കാര്യക്ഷമാക്കുന്നതിനു സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകൾക്ക്  സാധിച്ചു. ഒരു ക്യാമ്പില്‍ ഏകദേശം 600 പേര്‍വരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ആയുഷ് മെഡിക്കല്‍ സേവനങ്ങളോടുള്ള ജനങ്ങളുടെ പൊതു മുന്‍ഗണനയിലും കേരളം ഒന്നാമതാണ്. കേരളത്തില്‍ മുഴുവന്‍ സമയ യോഗ പരിശീലകരുടെ ലഭ്യത ഉറപ്പാക്കുകയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗയ്ക്കായി പരിശീലകരുടെ എണ്ണം വർധിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഗുണഭോക്താക്കളുടെ എണ്ണത്തിലും യോഗ സെഷനുകളിലും  വർദ്ധനവ് ഉണ്ടാകുന്നതിനു കാരണമായി. സംസ്ഥാനത്തെ ആയുഷ് വെല്‍നെസ് സെന്ററുകൾ അടിസ്ഥാന, സാനിറ്റേഷൻ  സൗകര്യങ്ങളിലും മികവ് പുലർത്തുന്നു. 
 
 കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം ആരംഭിച്ചു. കാലഘട്ടത്തിനു അനിവാര്യമായ സേവന വിതരണ സമ്പ്രദായളിലൂടെ ജനകീയമായി മുന്നേറുകയാണ് കേരളത്തിന്റെ ആയുഷ് മേഖല.  


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-11 19:01:49

ലേഖനം നമ്പർ: 1261

sitelisthead