ശ്രീ. എം. ബി. രാജേഷ്
വകുപ്പുകൾ: തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, നഗരാസൂത്രണം, പ്രാദേശിക വികസന അതോറിറ്റികൾ, കില, പാർലമെൻ്ററി കാര്യങ്ങൾ, എക്സൈസ് വകുപ്പ്
വെബ്സൈറ്റ് : minister-lsg.kerala.gov.in
1971 മാർച്ച് 12ാം തീയതി പഞ്ചാബിലെ ജലന്ധറിൽ ജനിച്ച എം. ബി. രാജേഷ് ഒറ്റപ്പാലം NSS കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാഡമിയിൽനിന്ന് നിയമബിരുദവും നേടി.
SFI ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, DYFI ജില്ലാ, സംസ്ഥാന, അഖിലേന്ത്യാ പ്രസിഡൻറ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. DYFI മുഖമാസികയായ യുവധാരയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
2009 ലും 2014 ലും പാലക്കാട് നിന്നും MP ആയി തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യം, ശാസ്ത്ര-സാങ്കേതികം, പെട്രോളിയം, ഊർജ്ജകാര്യം, കൃഷി, നിയമ-നീതിന്യായം എന്നീ പാർലമെന്ററി സമിതികളിൽ പ്രവർത്തിച്ചു. 2021 ൽ തൃത്താല നിയോജകമണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട്, 15-ാം നിയമസഭയുടെ സ്പീക്കറായി.
നിശബ്ദരായിരിക്കുവാൻ എന്തവകാശം?, സംഘപരിവാറും കോർപ്പറേറ്റ് രാഷ്ട്രീയവും, ചരിത്രം അവരെ കുറ്റക്കാരെന്ന് വിധിക്കും, മൂലധനം, മതം, രാഷ്ട്രീയം, ആഗോളവത്ക്കരണത്തിന്റെ വിരുദ്ധ ലോകങ്ങൾ, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ മാനങ്ങൾ, കൗണ്ടർ പോയിന്റ്സ് ടു ഡീ മോണിറ്റൈസേഷൻ, ഓൺ സ്യൂഡോ നാഷണലിസം എന്നീ കൃതികളുടെ എഡിറ്ററായും പ്രവർത്തിച്ചു.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നൽകുന്ന മികച്ച പാർലമെന്റേറിയനുള്ള ചെറിയാൻ ജെ. കാപ്പൻ പുരസ്കാരം, 2011 ൽ ദി വീക്ക് മാഗസീൻ ഇന്ത്യയിലെ മികച്ച 5 യുവ എം.പി.മാരിൽ ഒരാളായും, മനോരമ ന്യൂസ് ചാനൽ 2014 ൽ കേരളത്തിലെ മികച്ച 5 പാർലമെന്റേറിയന്മാരിൽ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബൽ മലയാളി കൗൺസിൽ കേരളത്തിലെ മികച്ച എം.പി.യായി 2011 ൽ തെരഞ്ഞെടുത്തു.
ശ്രീ ശങ്കരാചാര്യ സർവ്വകലാശാല അധ്യാപികയായ ഡോ. ആർ. നിനിത കണിച്ചേരിയാണ് ഭാര്യ. മക്കൾ - നിരഞ്ജന, പ്രിയദത്ത.
ഓഫീസ് | റസിഡന്‍സ് | സ്ഥിര മേല്‍വിലാസം |
---|---|---|
റൂം നമ്പർ 501C , അഞ്ചാം നില വെബ്സൈറ്റ്: https://minister-lsg.kerala.gov.in/ |
നെസ്റ്റ് ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദൻകോട് തിരുവനന്തപുരം ടെലി. 0471- 2312331 |
നളിനകാന്തി, എ കെ ജി നഗർ, കാടാങ്കോട്, കരിങ്കരപുള്ളി പി ഒ, പാലക്കാട് -678551 |
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എൻ. ശശിധരൻ നായർ | 0471-2518593 | 9400099222 |
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സി. പി. വിനോദ് | 0471-2518918 | 9560705986 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. വി. ജയിൻ | 0471-2518116 | 9447648897 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എം. സുരേശൻ | 0471-2518116 | 9447648897 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. വിനോദ് കുമാര്‍ കെ. | 0471-2518794 | 9446017388 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ.എൻ. ദിനേശ് ബാബു | 0471-2518186 | 9446387003 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. ആർ.സുധീഷ് | 0471-2518186 | 9961222097 |
പേഴ്സണൽ അസിറ്റന്റ് | ശ്രീ.കെ. വി. സുബ്രഹ്മണ്യൻ | 0471-2518186 | 9846775445 |
അഡിഷണൽ പേർസണൽ അസിസ്റ്റന്റ് | ശ്രീ. അഭിജിത്ത് പി. ജെ. | 0471-2517420 | 0471-2517420 |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | ശ്രീമതി. സ്മിത ആർ. എസ്. | 0471-2518439 | 9400672209 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 27-07-2024
ലേഖനം നമ്പർ: 228