img

ശ്രീ. പി. രാജീവ്

വകുപ്പുകൾ : നിയമം, വ്യവസായം (വ്യാവസായിക സഹകരണങ്ങൾ ഉൾപ്പെടെ), വാണിജ്യം, ഖനനം, ജിയോളജി, കൈത്തറി, തുണിത്തരങ്ങൾ, ഖാദി, ഗ്രാമ വ്യവസായങ്ങൾ, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
മണ്ഡലം : കളമശ്ശേരി

സിപിഐഎം പ്രതിനിധിയായി കളമശ്ശേരി നിയജകമണ്ഡലത്തിൽ നിന്നും നിയമസഭയിൽ എത്തിയ ശ്രീ പി രാജീവ് നിലവിൽ നിയമ, വ്യവസായ, കയർ മന്ത്രിയാണ്.

2009 മുതൽ 2015 വരെ പാർലമെന്റ് (രാജ്യസഭാ) അംഗമായിരുന്ന അദ്ദേഹം പാർലമെന്റിലെ മികച്ച സംഭാവനകൾക്ക് 2016 ൽ സൻസദ് രത്ന അവാർഡ് നേടിയിട്ടുണ്ട്. രാജ്യസഭാംഗമായിരുന്ന കാലത്ത്, അദ്ദേഹം രാജ്യസഭയിൽ സിപിഐ എം ചീഫ് വിപ്പായിരുന്നു. കൂടാതെ, ബിസിനസ് ഉപദേശക സമിതി, പൊതു ഉദ്ദേശ്യ സമിതി, നിവേദന സമിതി, ധനകാര്യ സമിതി, വിവര സമിതി, ഇൻഷുറൻസ് ബിൽ സെലക്ട് കമ്മിറ്റി, ബിഎസ്എൻഎൽ കൺസർവേറ്റീവ് കമ്മിറ്റി തുടങ്ങിയ വിവിധ പാർലമെന്ററി സമിതികളിലും അംഗമായിരുന്നു.എംപി ഫണ്ട് വിനിയോഗത്തിനായുള്ള സുചി@ സ്കൂൾ പദ്ധതിക്ക് (2011) മുഖ്യമന്ത്രിയുടെ നവ വികസന പുരസ്‌കാരം, മികച്ച രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുള്ള പി.കെ. വാസുദേവൻ നായർ മെമ്മോറിയൽ പുരസ്കാരം (2014), മികച്ച സാമൂഹിക പ്രവർത്തകനുള്ള എ. സി ഷൺമുഖദാസ് പുരസ്‌കാരം (2014), മികച്ച രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുള്ള സി പി മമ്മു മെമ്മോറിയൽ പുരസ്‌കാരം (2010), മികച്ച എഡിറ്റോറിയലിനുള്ള പന്തളം കേരളവർമ്മ പുരസ്കാരം (2016), സധർ ഹാഷ്മി അവാർഡ് (2017), മികച്ച പാർലമെന്റേറിയനുള്ള ലോക മലയാളി കൗൺസിൽ അവാർഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളാണ്.

സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്എഫ്ഐ) പ്രവർത്തകനായാണ് ശ്രീ. പി.രാജീവ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് അദ്ദേഹം എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയുമായി. ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ, കേരള സ്റ്റേറ്റ് പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ പദവികളും അദ്ദേഹം വഹിച്ചു.

സാഹിത്യ കൃതികൾ - ആഗോളവൽക്കരണകാലത്തെ കാമ്പസ്, വിവാദങ്ങളിലെ വ്യതിയാനങ്ങൾ, കാഴ്ചവട്ടം, പുരൈക്കുമേൽ ചാഞ്ഞ മരം, 1957: ചരിത്രവും വർത്തമാനവും, എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തരകാലത്തെ പ്രതീതി നിർമ്മാണം, ഭരണഘടന: ചരിത്രവും വർത്തമാനവും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമകാലിക വായന, മാർക്സിസ്റ്റ് ദർശനം പ്രവേശിക.

വിലാസവും ഫോൺ നമ്പറുകളും

ഓഫീസ്  റസിഡൻസ്  സ്ഥിര വിലാസം

റൂം നമ്പർ. 301
തേർഡ് ഫ്ലോർ
നോർത്ത് ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലി. 0471-2336866, 0471-2336966
മൊബൈൽ : 9400077333
ഇ-മെയിൽ. min.ind@kerala.gov.in

വെബ്സൈറ്റ്

minister-industries.kerala.gov.in

ഉഷസ്
നന്ദൻകോട്
തിരുവനന്തപുരം
0471-2725673, 0471-2725671

 
കിളിക്കൂട്
തിരുനിലയത്ത് റോഡ്
കുസാറ്റ് പി ഒ
എറണാകുളം - 682022

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക  പേര്  ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. എ. മണിറാം 0471- 2517353 9846905441
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. വിനോദ് ജി. 0471- 2517354 9895353102
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ശ്രീരാജ് സി. 0471- 2517384 9447210251
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജി വിജയദേവ് 0471- 2517355 9447018345
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ബി സേതുരാജ് 0471- 2517358 9446337400
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. പ്രദീപ് മാത്യു പോൾ 0471-2517357 7907619017
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. വി. കെ. ജയശ്രീ 0471- 1517356 9496201338
പേഴ്സണൽ അസിസ്റ്റന്‍റ് ശ്രീ. വിനോദ് ജി.   9495937300
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റ് ശ്രീ. ജയ്മോൻ കെ. 0471- 2517363 9446611500

വിവരാവകാശം

പേര് തസ്തിക ബന്ധപ്പെടുക
ശ്രീമതി. വി. കെ. ജയശ്രീ
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
സംസ്ഥാന പൊതു വിവരാവകാശ ഓഫിസർ  Tel: 0471-2517356
Mob: 9496201338
E-mail:
jayaprabath70@gmail.com

ശ്രീ. വിനോദ് ജി.

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

അപ്പലൈറ്റ് അഥോറിറ്റി
Tel: 0471-2517354
Mob: 9895353102
E-mail:
tgvvinodds@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-07-2024

ലേഖനം നമ്പർ: 217

sitelisthead