ശ്രീ. കെ. ബി. ഗണേഷ് കുമാർ
വകുപ്പുകൾ: റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം
വെബ്സൈറ്റ് :minister-transport.kerala.gov.in
കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് (ബി) വിഭാഗം ചെയർമാനും, നിലവിലെ MLA കൂടിയായ കെ ബി ഗണേഷ് കുമാർ, രണ്ടാം പിണറായി മന്ത്രിസഭയിൽ, 2023 ഡിസംബർ മുതൽ റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗത വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. ഒരു ചലച്ചിത്ര നടനും ടെലിവിഷൻ അവതാരകനുമായ കെ ബി ഗണേഷ് കുമാർ, 100-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2001 മുതൽ പത്തനാപുരത്ത് നിന്നുള്ള നിയമസഭാംഗവും രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. 2001 മെയ് മുതൽ 2003 മാർച്ച് വരെ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2011 മെയ് മുതൽ 2013 ഏപ്രിൽ 1 വരെ കേരള സർക്കാരിൽ വനം, പരിസ്ഥിതി, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം.
1967 മെയ് 25 ന് തിരുവനന്തപുരത്ത് മുൻ മന്ത്രി ആർ. ബാലകൃഷ്ണ പിള്ളയുടെയും വത്സല കുമാരിയുടെയും മകനായിട്ടാണ് ഗണേഷ് കുമാർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ഗവ. ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത. 1985-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന മലയാള ചിത്രത്തിലൂടെയാണ് ഗണേഷ് കുമാറിന്റെ സിനിമ അരങ്ങേറ്റം. 2001 മെയ് മാസത്തിൽ പത്തനാപുരത്ത് നിന്ന് ഗണേഷ് കുമാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 മെയ് മാസത്തിൽ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു ഗണേഷ് കുമാർ. 2003 മാർച്ചിൽ അദ്ദേഹം തന്റെ മന്ത്രിസ്ഥാനം രാജി വെച്ചു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാർ വീണ്ടും പത്തനാപുരത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഗണേഷ് കുമാർ പത്തനാപുരത്ത് നിന്ന് 20,402 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകുകയും വിജയിക്കുകയും ചെയ്തു. 2021 ൽ കേരള കോൺഗ്രസ് ബിയുടെ ഏക എം എൽ എയായി ഗണേഷ് കുമാർ പത്തനാപുരത്തു നിന്നും വീണ്ടും വിജയിച്ചു.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ് |
റസിഡന്‍സ് |
സ്ഥിര മേല്‍വിലാസം |
---|---|---|
റൂം നമ്പർ 603 ഇ-മെയില്‍:min.transport@kerala.gov.in വെബ്സൈറ്റ് : minister-transport.kerala.gov.in
|
സിന്ദഗി കെ ആർ എ -144-എ കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം |
സിന്ദഗി |
വിവരാവകാശം
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ | ശ്രീ. ജി. ശ്യാം കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സ്വെക്രട്ടറി റൂം നമ്പര്‍ 603-ബി സിക്സ്ത് ഫ്ളോര്‍ അനക്സ്-1 സെക്രട്ടറിയേറ്റ് തിരുവനന്തപുരം-695001 ഫോണ്‍; 0471-2517406 മൊബൈല്‍; 99470 61115 ഇമെയില്‍; ksyam798@gmail.com |
അപ്പീല്‍ അതോറിറ്റി | ശ്രീ. ആര്‍. അജിത് കുമാര്‍ പ്രൈവറ്റ് സ്രെകട്ടറി റൂം നമ്പര്‍ 603-ബി സിക്സ്ത് ഫ്ളോര്‍ അനക്സ്-1 സ്രെട്ടറിയേറ്റ് തിരുവനന്തപുരം-695001 ഫോണ്‍; 0471-2517409 0471-2517409, 2327135 മൊബൈല്‍; 91889 10097, 94961 94949 ഇമെയില്‍; psministerkbekerala@gmail.com |
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വിവരങ്ങൾ
തസ്തിക |
പേര് |
ഫോണ്‍ |
||
---|---|---|---|---|
ഓഫീസ് |
മൊബൈല്‍ |
ഇമെയിൽ | ||
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ആര്‍. അജിത് കുമാര്‍ | 0471 2517409 0471 2327135 |
94961 94949 91889 10097 |
psministerkbgkerala@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജി. ശ്യാം കുമാര്‍ | 0471 2517406 | 99470 61115 | ksyam798@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എ.പി. രാജീവന്‍ | 0471 2517413 | 94460 83261 | rajivtly@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രി. രഞ്ജിത് ആര്‍ | 0471 2517408 | 94464 89055 | ranjithrajankottarathil@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. ദീപ വി | 0471 2517411 | 94460 50043 | deepav1968@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജി. അനില്‍ കുമാര്‍ | 0471 2517412 | 80756 17203 | aniledksrtc@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ശരത് കുമാര്‍ എസ് | 0471 2517410 | 99951 09310 | sarathapskbg@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ഡോ. ഷാരോണ്‍ വർഗീസ് | 0471 2517414 | 99470 15150 | apstfm15@gmail.com |
പേഴ്സണൽ അസിറ്റന്റ് | ശ്രീ. ഹാരിസ്‌മോന്‍ എം | 99610 29201 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-09-2024
ലേഖനം നമ്പർ: 1252