സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിജി കോഴ്സ് ആരംഭിക്കുന്നു. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്.

ശാരീരിക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും രോഗം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും റേഡിയോ ആക്ടീവ്  തന്മാത്രകൾ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് ന്യൂക്ലിയർ മെഡിസിൻ.  ന്യൂക്ലിയര്‍ മെഡിസിനിൽ പുതിയ പിജി കോഴ്‌സുകള്‍ സംസ്ഥാനത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും കാന്‍സര്‍ ചികിത്സയിലുമുള്ള ശേഷി വര്‍ധിപ്പിച്ച് ആരോഗ്യരംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതെളിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-21 15:17:48

ലേഖനം നമ്പർ: 1893

sitelisthead