സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിക്കുന്നത് തടയുന്നതിനായി പ്രിവൻഷൻ ഓഫ് ഡ്രഗ്സ് അബ്യൂസ് പദ്ധതിയുമായി കേരള പോലീസ്. ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥാപനങ്ങളിൽ ലഹരിയുപയോഗം കാര്യക്ഷമമായി തടയുകയും  ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 

സ്വകാര്യ  സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നവരിൽ നിന്ന് തുടക്കത്തിൽ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. തുടർന്ന് കൃത്യമായ ഇടവേളകളിൽ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. മദ്യം, പുകയില ഉൽപ്പനങ്ങൾ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്. രാസലഹരി ഉപയോഗിച്ചാൽ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും.

സംസ്ഥാനത്തെ ഐ.ടി പാർക്കുകൾ ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിൽ ലഹരിയുപയോഗം കാര്യക്ഷമമായി തടയുകയും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള കേരള പോലീസിന്റെ ‘പ്രിവൻഷൻ ഓഫ് ഡ്രഗ്സ് അബ്യൂസ്’ (‘പോഡ’) പദ്ധതി ഒരു പ്രധാന ഇടപെടലാണ്. ഐ.ടി പാർക്കുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരിയുപയോഗത്തിന് തടയിടാനായുള്ള ഈ പദ്ധതിയിലൂടെ ലഹരിയുപയോഗം കണ്ടെത്തിയാൽ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ലഹരിവിരുദ്ധ നയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ‘പോഡ’ പദ്ധതി, ജീവനക്കാരിലും സ്ഥാപനങ്ങളിലും സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനൊപ്പം ലഹരിമുക്തമായ സംസ്‌കാരം വളർത്തുന്നതിനും സഹായകരമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-27 17:03:23

ലേഖനം നമ്പർ: 1925

sitelisthead