സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏക ഭക്ഷ്യപരിശോധനാ ലാബോറട്ടറിയായ സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രൊഡക്ട്സിന് (SLMAP) ഓർഗാനിക് സർട്ടിഫിക്കേഷന് അനുമതി. ഇതോടെ സർക്കാർ മേഖലയിലെ ജൈവ ഭക്ഷ്യഉൽപ്പന്നങ്ങൾക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ നൽകാൻ കഴിയുന്ന ഏക ലാബായി  SLMAP. സംസ്ഥാനത്തുനിന്ന് വർധിച്ചുവരുന്ന ജൈവ ഭക്ഷ്യഉൽപ്പന്ന കയറ്റുമതിക്ക് ഊർജമേകുന്നതാണ് ഈ നേട്ടം. അനുമതി ലഭ്യമായതോടെ  കൊച്ചി മരടിൽ സ്ഥിതി ചെയ്യുന്ന SLMAP ലാബിൽ  സ്വകാര്യ ലാബുകളിൽ വൻതുകയ്ക്ക് ചെയ്യുന്ന പരിശോധനകൾ കുറഞ്ഞ നിരക്കിൽ ചെയ്യാൻ സാധിക്കും. 

എട്ടുകോടിയോളം  വിലയുള്ള അത്യാധുനിക പരിശോധനാ യന്ത്രങ്ങൾ  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI ) നൽകും. രാജ്യത്ത് ഓർഗാനിക്ക് ഭഷ്യ ഉത്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന National Programme for Organic Production (NPOP) പദ്ധതിയിൽ Agricultural and Processed Food Products Exports Development Authority (APEDA) മുഖേന  ഭക്ഷ്യമേഖലയിൽ ഓർഗാനിക്ക് ഭക്ഷണസംസ്‌ക്കാരം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഒട്ടനവധി നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഓർഗാനിക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിനായി ലാബുകളെ ശാക്തീകരിക്കുകയാണ് NPOP യിലൂടെ ലക്ഷ്യമിടുന്നത്. 

നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) അക്രെഡിറ്റേഷനും FSSAI അംഗീകാരവും ഉള്ള ലാബുകൾക്കാണ് സർട്ടിഫിക്കേഷൻ നൽകാനാകുക.  Quality Council of India (QCI) യുടെയും International Accreditation Co-operation (ILAC) അംഗീകാരവും SLMAP ലഭിച്ചിട്ടുണ്ട്. ഈ ലാബിലെ Authorised Signatory നൽകുന്ന പരിശോധന റിപ്പോർട്ടിന് അന്താരാഷ്ട്ര നിലവാരമുണ്ട്.

രാജ്യന്തര മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും വിതരണം ചെയ്യുന്ന വിവിധതരം ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ പ്രാവീണ്യമുള്ള SLMAPൽ ഇനി മുതൽ കുറഞ്ഞ സമയത്തിനുള്ളിൽ ആന്റിബയോട്ടിക്ക്, Pesticide, Toxic residues എന്നിവ ടെസ്റ്റ് ചെയ്ത് ഓർഗാനിക്ക് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കും. ഭക്ഷ്യ, മാംസ പരിശോധനകളിലൂടെ എസ്എൽഎംഎപി 2024 നവംബർവരെ നേടിയത് 72.96 ലക്ഷം രൂപയുടെ വരുമാനം. 4391 പരിശോധന നടത്തി. 2023-24ൽ 8252 പരിശോധനയിലൂടെ 1.08 കോടി വരുമാനം നേടിയിരുന്നു. 9,000 രൂപ ഫീസുള്ള മീറ്റ് സ്പീഷിസ് ഐഡന്റിഫിക്കേഷനാണ് നിരക്കിൽ മുന്നിൽ. പാലിന്റെയടക്കം 370 രൂപ മുതലുള്ള വിവിധ പരിശോധനകളും ഇവിടെ നടത്തിവരുന്നു.

കേരളത്തിന് വലിയ കയറ്റുമതി സാധ്യതകൾ തുറക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എസ്എൽഎംഎപിയുടെ പ്രാദേശിക ലാബ് തുടങ്ങാനുള്ള തയാറെടുപ്പുകളിലാണ് മൃഗസംരക്ഷണ വകുപ്പ്. കയറ്റുമതി വ്യാപാരികൾക്ക് വലിയ ഗുണം ചെയ്യുന്നതാകും പദ്ധതി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-12 17:47:18

ലേഖനം നമ്പർ: 1597

sitelisthead