രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ 5-ാംസ്ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രിയും തിരുവനന്തപുരം മെഡിക്കൽ കോളേജാണ്. നാഷണൽ ഇന്റർവെൻഷൻ കൗൺസിൽ മീറ്റിലാണ് പട്ടിക പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 3,446 കാർഡിയോ ഇന്റർവെൻഷൻ ചികിത്സയാണ് മെഡിക്കൽ കോളേജിൽ നടന്നത്. ഓപ്പറേഷനില്ലാതെ ചുരുങ്ങിയ വാൽവ് നേരെയാക്കൽ, ഹൃദയമിടിപ്പ് കുറഞ്ഞ് പോയവർക്ക് നേരെയാക്കാനുള്ള അതിനൂതന പേസ്‌മേക്കർ, ഹൃദയമിടിപ്പ് കൂടി മരണപ്പെടാൻ സാധ്യതയുള്ളവർക്കുള്ള സിആർടി തെറാപ്പി, റീ സിങ്ക്രണൈസേഷൻ തെറാപ്പി, സങ്കീർണ ഹൃദ്രോഗങ്ങൾക്ക് പോലും ഓപ്പറേഷൻ ഇല്ലാതെ നേരെയാക്കുന്ന ആൻജിയോപ്ലാസ്റ്റി തുടങ്ങിയവയെല്ലാം കാർഡിയോ ഇന്റർവെൻഷൻ ചികിത്സയിലൂടെ മെഡിക്കൽ കോളേജിൽ നടക്കുന്നു.


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-04 15:50:51

ലേഖനം നമ്പർ: 1128

sitelisthead