ഗുണമേന്മയുള്ള കൂടുതൽ ഉത്പ്പന്നങ്ങളുമായി കേരള സോപ്സ്. കേരള സാന്റൽ, വേപ്പ്, കൈരളി, കാർബോളിക്, വാഷ് വെൽ എന്നീ ജനപ്രീയ കേരള സോപ്സ് ഉത്പ്പന്നങ്ങൾക്ക് പുറമെ ഡിറ്റർജൻ്റ്, ഹാൻ്റ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ലിക്വിഡ് ബോഡി വാഷ്, ഷവർജൽ, മഞ്ഞൾ സോപ്പ് തുടങ്ങിയ പ്രൊഡക്റ്റുകൾ കേരള സോപ്സ് ഉടൻ വിപണിയിലെത്തിക്കും. 2022-23 സാമ്പത്തിക വർഷം 717 മെട്രിക് ടൺ സോപ് ഉത്പന്നങ്ങളാണ് കേരള സോപ്സ് കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിലെത്തിച്ചത്. ഇതിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായവും കേരള സോപ്സ് നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ₹ 1.16 കോടിയുടെ വർധനവാണ് കേരള സോപ്സിനുണ്ടായത്.

സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീൻ, സെമി ഓട്ടോമാറ്റിക്സ് പൗച്ച് സീലിംഗ് മെഷീൻ, ഓട്ടോമാറ്റിക് സാമ്പിൾ സോപ്പ് സ്റ്റാമ്പിങ് മെഷീൻ എന്നിവ ഫാക്ടറിയിൽ പുതുതായി സ്ഥാപിക്കുകയും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലായി 85 ഓളം വരുന്ന വിതരണക്കാരിലൂടെയും ONDC ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റുഫോമുകളിലും കേരള സോപ്സ് ഉത്പന്നങ്ങൾ ലഭ്യമാണ്. കേരളത്തിന് പുറമെ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും റിലയൻസിന്റെ 2500 ഓളം ഔട്ട്ലെറ്റുകളിലും കേരള സോപ്സ് ഉത്പ്പന്നങ്ങൾ ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലേക്കും വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് ഉത്പ്പന്നങ്ങൾ ഉടൻ കയറ്റി അയയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-22 17:50:23

ലേഖനം നമ്പർ: 1141

sitelisthead