സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 

അന്ത്യോദയ അന്നയോജന അഥവാ മഞ്ഞ കാർഡ്, മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് എന്നിവയുള്ളവർക്ക് മാത്രമേ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അർഹരായ ഗുണഭോക്താക്കൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-12-2025

sitelisthead