30-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച മാധ്യമ പുരസ്‌കാരങ്ങൾക്ക് പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം. ഓരോ അവാർഡിനും പ്രത്യേകമായാണ് എൻട്രികൾ നൽകേണ്ടത്.
അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍ പതിപ്പാണ് (3 എണ്ണം) നൽകേണ്ടത്. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkawards@gmail.com എന്ന മെയിലിലോ പെൻ ഡ്രൈവിലോ നൽകണം. എല്ലാ അവാർഡ് എൻട്രിക്കൊപ്പവും സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉണ്ടായിരിക്കണം. ഫലകവും പ്രശംസാപത്രവും ക്യാഷ് പ്രൈസും ഉൾപ്പെടുന്നതാണ് അവാർഡ്. എൻട്രികൾ ഡിസംബർ 18 വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിക്ക് മുന്‍പ് ടാഗോർ തിയറ്റർ മീഡിയസെൽ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 7025688333.
മാധ്യമ പുരസ്‌കാരങ്ങൾ
1 .മികച്ച അച്ചടി മാധ്യമം
2 .മികച്ച ദൃശ്യ മാധ്യമം
3 .മികച്ച ശ്രവ്യ മാധ്യമം
4 .മികച്ച ഓൺലൈൻ മാധ്യമം
വ്യക്തിഗത പുരസ്‌കാരങ്ങൾ
1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ
2 .മികച്ച ദൃശ്യ മാധ്യമം റിപ്പോർട്ടർ
3 .മികച്ച ഫോട്ടോഗ്രാഫർ
4 .മികച്ച ക്യാമറാമാൻ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-12-2025