ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട മികച്ച പത്ര റിപ്പോർട്ട്, പത്ര ഫീച്ചർ, കാർഷിക മാസികകളിലെ ഫീച്ചർ/ ലേഖനം, ക്ഷീര മേഖലയിലെ മികച്ച പുസ്തകം, മികച്ച ശ്രവ്യമാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ റിപ്പോർട്ട്, ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/ മാഗസിൻ പ്രോഗ്രം, 'ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിലെ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം.
ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാക്കി ദിനപത്രങ്ങളിലോ ആനുകാലികത്തിലോ പ്രസിദ്ധീകരിച്ച മികച്ച ഫീച്ചറിനും 'ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകൾ' എന്ന വിഷയിത്തിലൂന്നി ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോഗ്രാഫിനും പുരസ്‌കാരങ്ങൾ നൽകുന്നുണ്ട്. എൻട്രികൾ 2024 ജനുവരി 01 മുതൽ 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം.
മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ൽ ലഭ്യമാണ്. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷകൾ ഡിസംബർ 30 വൈകിട്ട് 4 മണിക്കകം ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ), ക്ഷീരവികസനവകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ., തിരുവനന്തപുരം- 695004 വിലാസത്തിൽ ലഭിക്കണം. ഫോൺ നം: 9995240861, 9446453247, 9495541251.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-12-2025