കാലിക്കറ്റ് സർവ്വകലാശാലയും കേരള പോലീസ് അക്കാദമിയും സംയുക്തമായി നടപ്പാക്കുന്ന  ശ്വാനപരിശീലനം സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള ഈ സർട്ടിഫിക്കറ്റ് കോഴ്സിൽ കൈനൈൻ ഹിസ്റ്ററി, ജനറൽ ഒബീഡിയൻസ് ആൻഡ് ബിഹേവിയറൽ ട്രെയിനിംഗ് ,ട്രേഡ് വർക്ക് ,ആനിമൽ കെയർ ആൻഡ് മെഡിക്കൽ അവെയർനസ് ,കെനൽ മാനേജ്മെന്റ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. പത്താം ക്ലാസിൽ 50% മാർക്കു ലഭിച്ചവർക്ക്  അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. ഫോൺ: 98950 86515, 94979 01801, 95392 54721 ഇ-മെയിൽ :forensichod@uoc.ac.in.

വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക  ശ്വാനപരിശീലനം സർട്ടിഫിക്കറ്റ്

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-10-2025

sitelisthead