കേരള വനിതാ കമ്മീഷന്റെ എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ വനിതകൾക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നു. എല്ലാ മാസത്തെയും ആദ്യ മൂന്ന് ആഴ്ചകളിലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കൗൺസിലിംഗ്. താല്പര്യമുള്ളവർ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജിയണൽ ഓഫീസുമായോ, എറണാകുളം നോർത്തിലെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റീജിയണൽ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. വിവരങ്ങൾക്ക് കോഴിക്കോട്: 0495 2377590, എറണാകുളം: 0484 2926019.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-10-2025